മൈക്രോഫിനാന്‍സ് തട്ടിപ്പ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.കേസ് അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
കേസില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ കേസിന്റെ വിശദാംശങ്ങള്‍ പഠിച്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി ഇന്ന് കോടതി വാങ്ങിവെച്ചു.
2003 മുതല്‍ 2014 വരെയുള്ള കാലയളവിലായി 15.85 കോടി രൂപ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്നു മൈക്രോക്രെഡിറ്റ് ഫിനാന്‍സിങ് സ്കീം പ്രകാരം വായ്പയായി നേടിയ മുഴുവന്‍ തുകയും വിതരണം ചെയ്തില്ലെന്നും പകരം തുക വിതരണം ചെയ്തതായി രേഖയുണ്ടാക്കി ക്രമക്കേട് കാട്ടിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."