HOME
DETAILS
MAL
നാല്‍പ്പാടി വാസു വധം: കള്ളുകുടിച്ചതുപോലെയാണ് പിണറായി സംസാരിക്കുന്നതെന്ന് കെ.സുധാകരന്‍
backup
March 01 2018 | 09:03 AM
കണ്ണൂര്‍: നാല്‍പ്പാടി വാസു വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ സി.പി.എം- ആര്‍.എസ്.എസ് അക്രമത്തിന് തുടക്കം കുറിച്ചത് പിണറായി വിജയനാണെന്ന് അദ്ദേഹം ആരോപിച്ചു. വാസു വധത്തില്‍ പൊലിസ് കുറ്റപത്രത്തില്‍ പിണറായി വിജയന്റെ പേരുണ്ടായിരുന്നു. മഞ്ഞ മുണ്ടും നാല ഷര്‍ട്ടും കൈയ്യില്‍ വടിവാളും ഉപയോഗിച്ച് അക്രമിച്ചത് പിണറായി ആണെന്ന് അന്നത്തെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
തെരുവില്‍ കള്ളുകുടിച്ചതുപോലെയാണ് നാല്‍പ്പാടി വാസു വധത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത്. താന്‍ പൊലിസുകാരന്റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അന്തസും മാന്യതയുമില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്.
നാല്‍പ്പാടി വാസു കേസില്‍ ആദ്യത്തെ എഫ്.ഐ.ആറില്‍ തന്റെ പേരുണ്ടായിരുന്നു. ചാര്‍ജ്ജ് ഷീറ്റില്‍ എന്റെ പേരുണ്ടായിരുന്നില്ല. നാല്‍പ്പാടി രാജന്‍ നല്‍കിയ ഹരജിയില്‍ സുധാകരനെ ഒഴിവാക്കിയത് തെറ്റാണ് എന്നുപറഞ്ഞിട്ടാണ്. ഈ അന്യായത്തില്‍ പോലും കെ.സുധാകരന്‍ വെടിവെച്ചു എന്ന് പറയുന്നില്ല. പ്രശാന്ത് ബാബു പത്താം പ്രതി വിചാരണ വേളയില്‍ നരോത്ത് സദാനന്ദന്‍ എന്ന സാക്ഷി നല്‍കിയ മൊഴിയിലും ഞാന്‍ വെടിവെച്ചു എന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ താന്‍ വിജയന്‍ പറയുന്ന പണിയെടുക്കും.
മറിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറയാന്‍ തയ്യാറാവണം. താന്‍ ഡി.സി.സി പ്രസിഡന്റായ കാലയളവിന് മുമ്പ് 32 പേരെ സി.പി.എം കൊന്നിട്ടുണ്ട്. പിച്ചാത്തിയോ ഒരു ബ്ലേഡ് പോലുമോ എടുത്ത് താന്‍ ഇതുവരെ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല.
തോക്കും ഉണ്ടയും എടുത്തു നടക്കുന്ന മുഖ്യമന്ത്രി ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലുവിരല്‍ തന്റേ നേരെത്തന്നെയാണ് ചൂണ്ടുന്നതെന്ന് ഓര്‍ക്കണം. സേവറി ഹോട്ടലില്‍ അക്രമമുണ്ടായത് പള്ളിക്കുന്ന് ബാങ്കിലെ അക്രമത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നടന്ന കേസുകളെക്കുറിച്ച് അറിയാത്തവരുണ്ട്. താന്‍ ഡി.സി.സി പ്രസിഡന്റായ കാലയളവില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച നാലുകേസുകളാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട കേസുകള്‍. ഒന്ന് വിനോദിനെ ചൊവ്വ ബാങ്കിലിട്ട് വെട്ടിയ കേസ്. ഈ കേസ് ജയന്ത്‌ലാലിനെ വെട്ടിയതിന് കൗണ്ടറായി സംഭവിച്ചതാണ്. ഈ കേസുകളിലൊക്കെ പ്രതികളുമുണ്ടായിട്ടുണ്ട്. കോഓപ്പറേറ്റീവ് പ്രസ്സില്‍ പ്രശാന്തിനെ വെട്ടിയത് കൂടത്തില്‍ വിജയന്റെ കൈവെട്ടി വയലില്‍ എറിഞ്ഞ ശേഷം ഉണ്ടായ പ്രകോപനത്തിലാണ.് സേവറി ഹോട്ടലില്‍ നാണു വധിക്കപ്പെട്ട അക്രമം ഉണ്ടായത് പള്ളിക്കുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടര്‍ന്ന് ഒരു കാറിനെ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സേവറി സംഭവം ഉണ്ടാകുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."