മോദിയുടെ ബിരുദവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ കൈയ്യാത്ത ദൂരത്തു തന്നെ. മോദിയുടെ വിവരങ്ങള്‍ ആരാഞ്ഞ് നേരത്തെ ഹരജി നല്‍കിയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇപ്പോള്‍ മോദി പഠിച്ചെന്നു പറയുന്ന ബാച്ചിലെ മൊത്തം വിവരങ്ങള്‍ ചോദിച്ചിട്ടും നല്കാന് യൂനിവേഴ്സിറ്റി തയ്യാറായില്ല.
മോദി അടക്കം 1978 ല്‍ ബി.എ പരീക്ഷയെഴുതിയവരുടെ ഫലം ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാത്തതിനെതിരെയുള്ള ഹരജിയിലാണ് യൂനിവേഴ്സിറ്റിയുടെ പ്രതികരണം. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാട് യൂനിവേഴ്സിറ്റി സ്വീകരിച്ചത്.
വിശ്വസ്തമായി സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ വെളിപ്പെടുത്തുന്നത് പൂര്‍വ്വവിദ്യാര്‍ഥികളില്‍ ചലര്‍ പൊതുമധ്യത്തില്‍ അപമാനിതരാകാന്‍ കാരണമാവുമെന്നാണ് വിശദീകരിക്കുന്നത്.
വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കണമെന്ന് നേരത്തെ കേന്ദ്ര വിവരാവകാശ കമ്മിഷന് നിര്‍ദേശിച്ചിരുന്നു. 78 ബാച്ചിലെ ബി.എ പരീക്ഷയെഴുതിയവരുടെ ഫലം അടക്കം പുറത്തുവിടണമെന്നായിരുന്നു കമ്മിഷന് നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരെയാണ് ഡല്‍ഹി യൂനിവേഴ്സിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."