HOME
DETAILS

പെണ്‍കുട്ടിക്ക് പീഡനം: രണ്ട് പ്രതികള്‍ക്ക് 21 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും

  
backup
March 01 2018 | 18:03 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%b0-2


തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് 21 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
കടപ്പുറം വില്ലേജ് കോട്ടപ്പടി തെക്കന്‍വീട്ടില്‍ മുഹമ്മദ് ഫാറൂഖ്, രണ്ടാം പ്രതി മണത്തല ചാലില്‍ വീട്ടില്‍ ഹനീഫ എന്നിവരെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷിച്ചത്. മൂന്നാം പ്രതിയായ നിയാസ് ജാമ്യം എടുത്തതിനു ശേഷം ഒളിവില്‍ പോയതിനാല്‍ വിചാരണ നേരിട്ടിട്ടില്ല.
2006 ഡിസംബര്‍ 31ന് ആറ് മണിക്കാണ് കേസിനാസ്പദമായ സംഭവം.
16 വയസുള്ള പെണ്‍കുട്ടിയെ പ്രതികള്‍ സ്വാധീനിച്ച് വിളിച്ചുകൊണ്ടുപോയി ഹനീഫയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വളരെ ഗൗരവമുള്ള കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും ഇവര്‍ യാതൊരു വിധ ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി ബാബുവിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വാധീനിച്ച് ലൈംഗികപീഡനം നടത്തുന്നതിനു വേണ്ടി തട്ടിക്കൊണ്ടു പോയതിന് ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ഏഴ് വര്‍ഷം കഠിനതടവും പ്രകൃതിവിരുദ്ധപീഡനത്തിന് ഏഴ് വര്‍ഷം കഠിനതടവും, 50,000 രൂപ പിഴയും അടക്കം ആകെ 21 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴസംഖ്യ അടച്ചാല്‍ അത് ഇരയ്ക്ക് നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം 8 മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago