പാമ്പുകടിയേറ്റ് തളര്‍ന്ന ശരീരവുമായി 13 വര്‍ഷം: ഒടുവില്‍ സൂരജ് വിധിക്ക് കീഴടങ്ങി
കൊണ്ടോട്ടി: രണ്ടര വയസ് പ്രായത്തില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാമ്പുകടിയേറ്റ് ശരീരം തളര്‍ന്ന സൂരജ് 13 വര്‍ഷത്തെ ദുരിത ജീവിതത്തിന്് ശേഷം വിധിക്ക് കീഴടങ്ങി. പുളിക്കല്‍ സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ്മണ്യന്റെ മകന് ടി.പി.സൂരജ്(16)ആണ് മരിച്ചത്. സൂരജിന് രണ്ടര വയസുള്ളപ്പോഴാണ് ദാരുണമായ സംഭവം.
2005-ല്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പ് കടിയേല്‍ക്കുന്നത്. കാലില്‍ ചെറിയ വൃണം കണ്ടതിനെ തുര്ന്ന്് വീട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. 18 ദിവസം സൂരജ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കടിച്ച പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പാമ്പ് കടിച്ചതാണെന്ന് ആദ്യം സ്ഥരീകരിക്കാനായിരുന്നില്ല. പിന്നീട് വിഷ വൈദ്യം, ആയുര്‍വേദം തുടങ്ങിയ ചികിത്സകളെല്ലാം നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയും ശരീരം തളര്‍ന്ന് വളര്‍ച്ചയും ഇല്ലാതെയായി.
13 വര്‍ഷമായി കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലുള്ള സൂരജിന് കുടംബം നടത്താത്ത ചികിത്സകളൊന്നുമില്ല. കുടംബത്തിനും നാടിനും നൊമ്പരമായ സൂരജ് ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പില്‍ ഇന്ന് ഉച്ചക്ക് 12ന് നടക്കും. മാതാവ്: കാഞ്ഞിരശ്ശേരി രാധ (പള്ളിക്കല്‍). സഹോദരങ്ങള്‍: ടി.പി.സന്ദീപ്, ടി.പി.സുകന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."