തൃശൂര്‍ പൂരം: വെടിക്കോപ്പുകളുടെ പരിധി കൂട്ടണമെന്ന് തിരുവമ്പാടിയും പാറമേക്കാവും
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് അനുവദിച്ചിരിക്കുന്ന വെടിക്കോപ്പുകളുടെ പരിധി ഉയര്‍ത്തണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. പൂരം നടത്തിപ്പിനോടനുബന്ധിച്ചുള്ള അവലോകന യോഗത്തിലാണ് ദേവസ്വം ഭാരവാഹികള്‍ ഇത്തരത്തിലൊരാവശ്യമുന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം 2000 കിലോയുടെ വെടിമരുന്ന് വെടിക്കെട്ടിനായി ഉപയോഗിച്ചെന്നും ഇത്തവണ അത് 5000 കിലോയായി ഉയര്‍ത്തണമെന്ന ആവശ്യമാണ് മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും എ.സി.മൊയ്തീനും പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യം കേന്ദ്ര മന്ത്രിയുമായും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവുമായും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി സുനില്‍ കുമാര്‍ ദേവസ്വം പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
പൂരത്തിനു മുന്നോടിയായുള്ള സുരക്ഷാ തയാറെടുപ്പുകളും മറ്റു മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഹൈദരാബാദില്‍ നിന്നെത്തിയ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോ.ആര്‍.വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.
പൂരത്തിന് അനുമതി ലഭിക്കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു.
മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെവഴിച്ച് നിര്‍മിച്ച തൃശൂര്‍ റൗണ്ടിലെ സ്ഥിരം അഗ്നിശന സംവിധാനത്തിന്റെ നടത്തിപ്പും പരിപാലനവും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന് കൈമാറാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."