സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവിനെതിരേ സമരസംഗമം
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സക്കാര്‍ നീക്കം നീതിക്ക് നിരക്കാത്തതാണെന്ന് എം.കെ രാഘവന്‍ എം.പി. സര്‍ക്കാര്‍ ഉത്തരവിനെതിരേ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് നടത്തിയ പ്രതിഷേധ സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കായ വിദ്യാര്‍ഥികളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. കേവലം ഒരു ഉത്തരവിന്റെ പേരില്‍ ഇത്തരം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് വാശിപിടിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി കേശവ മേനോന്‍ ഹാളില്‍ നടന്ന പ്രതിഷേധ സമരം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. യൂസുഫലി ഉദ്ഘാടനം ചെയ്തു. നിസാര്‍ ഒളവണ്ണ അദ്ധ്യക്ഷനായി. സി.ടി സക്കീര്‍ ഹുസൈന്‍, പി.സി ബഷീര്‍, ഇ. പ്രേമലത, കെ.കെ.എസ് തങ്ങള്‍, മുരളീധര മേനോന്‍, നൗഷാദ് കരുവണ്ണൂര്‍, അഡ്വ. ആരിഫ്, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ബി. ഹാഷിം ഫറൂക്ക്, സി.എച്ച് മുജീബ് റഹ്മാന്‍, ടി.കെ അഹമ്മദ്കുട്ടി, വി. ഹൈദരലി, ലത്തീഫ് പാണക്കാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."