HOME
DETAILS

രാജീവ് ചന്ദ്രശേഖര്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കാന്‍ കള്ളം പറയുന്നു: മന്ത്രി ഐസക്

  
backup
March 01 2018 | 19:03 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ എം.പി വര്‍ഗീയ സ്പര്‍ധയുണ്ടാക്കാന്‍ വസ്തുതകളെ മറച്ചുവച്ച് പച്ചക്കള്ളം പറയുകയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. വസ്തുതാപരമായി അഭിപ്രായം പറയുക എന്നത് ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധതയുടെ അളവുകോലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് നോക്കുക. കേരള പിന്നാക്ക വികസന കോര്‍പറേഷന്റെ ഒരു പത്രപ്പരസ്യമാണ് വിഷയം. ഹിന്ദു ഒ.ബി.സിക്കാര്‍ക്ക് 20 ലക്ഷം രൂപ വായ്പ കിട്ടുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് 30 ലക്ഷം കിട്ടുന്നെത്രേ. ഇതു വിവേചനമോ പ്രീണനമോ അല്ലേയെന്നും ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ ലംഘനമല്ലേയെന്നുമൊക്കെ അദ്ദേഹം ചോദിക്കുന്നുണ്ട്. രാജ്യസഭാംഗം എന്നതിനു പുറമെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമയുമാണ് അദ്ദേഹം. നൂറു ശതമാനം വസ്തുതാപരമായി അഭിപ്രായം പറയേണ്ട ആള്‍. ദേശീയ പിന്നോക്ക വികസന ക്ഷേമ കോര്‍പറേഷന്‍ ഒ.ബി.സി ഹിന്ദുവിന് എത്ര രൂപയാണ് വായ്പ കൊടുക്കുന്നത് എന്ന് അന്വേഷിക്കൂ.
പരമാവധി പത്തു ലക്ഷം രൂപയാണ് ലഭിക്കുക. മൈനോറിറ്റി കമ്മിഷന്റെ വെബ്‌സൈറ്റ് പരിശോധിക്കൂ. ആറു ശതമാനം പലിശയ്ക്ക് 20 ലക്ഷം രൂപയും എട്ടു ശതമാനം പലിശയ്ക്ക് 30 ലക്ഷം രൂപയും ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് കേന്ദ്ര സ്ഥാപനം വായ്പ കൊടുക്കുന്നുണ്ട്. ഈ കമ്മിഷനുകളുടെ നോഡല്‍ ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരുകള്‍.
പിന്നോക്ക ഹിന്ദുവിന് കേന്ദ്രം പത്തു ലക്ഷം രൂപ വായ്പ കൊടുക്കുമ്പോള്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വായ്പ ലഭിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പത്തു ലക്ഷം കൂടി വര്‍ധിപ്പിച്ചാല്‍ സ്വാഭാവികമായും മതന്യൂനപക്ഷങ്ങള്‍ക്കും ഒ.ബി.സി ഹിന്ദുക്കള്‍ക്കും 30 ലക്ഷം രൂപ വീതം കിട്ടുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago