കൊലക്കേസ് പ്രതിയെന്ന് തെളിയിച്ചാല്‍ മുഖ്യമന്ത്രി പറയുന്ന പണി എടുക്കും: സുധാകരന്‍
കണ്ണൂര്‍: ഏതെങ്കിലും കൊലക്കേസില്‍ താന്‍ പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന എന്ത് പണിയെടുക്കാനും തയാറാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ. സുധാകരന്‍. പൊതുസമൂഹത്തിനു മുന്നില്‍ തന്നെ കൊലയാളിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരേ എന്റെ മുഖം തിരിച്ചു തരൂ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരുവില്‍ മദ്യപാനി പുലമ്പുന്നതു പോലെ നിയമസഭയില്‍ എന്തും വിളിച്ചുപറയാമെന്ന ധാരണ മുഖ്യമന്ത്രിക്ക് വേണ്ട. നാല്‍പാടി വാസു കൊലക്കേസില്‍ തനിക്ക് ഒരു പങ്കുമില്ല. തന്റെ നിര്‍ദേശം ഒന്നും കൂടാതെ സംഘര്‍ഷത്തിനിടെ ഗണ്‍മാനാണ് വെടിവച്ചത്. നാല്‍പാടി വാസു എന്ന ആള്‍ അവിടെ ഉണ്ടെന്നകാര്യം പോലും തങ്ങള്‍ക്കറിയില്ലായിരുന്നു.
സി.പി.എം പറയുന്നതുപോലെ സി.പി.എമ്മുകാരനോ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനോ ഒന്നും ആയിരുന്നില്ല നാല്‍പാടി വാസു. ചെറിയ മാനസികാസ്വാസ്ഥ്യമുള്ള വാസു കശുവണ്ടി വില്‍ക്കാന്‍ കടയില്‍ എത്തിയപ്പോഴാണ് അവിടെ ബഹളമുണ്ടാകുന്നത്. മാറി ഒരു മരച്ചുവട്ടില്‍ വാസു ഇരുന്നപ്പോള്‍ ഇത് ശ്രദ്ധയിപെടാതിരുന്ന തന്റെ ഗണ്‍മാന്‍ ആള്‍ക്കാര്‍ ഇല്ലാത്തിടത്തേക്ക് വെടിവച്ചപ്പോഴാണ് അബദ്ധത്തില്‍ അദ്ദേഹത്തിന് കൊണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
തനിക്ക് ക്രിമിനല്‍ പട്ടം യോജിക്കുന്നതാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് പൊതുജനങ്ങളാണ്. മുഖ്യമന്ത്രി പിണറായി ആരോപിച്ച തന്റെ മേലുള്ള കൊലക്കേസില്‍ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."