പി.എന്‍.ബി വായ്പാ തട്ടിപ്പ്: മെഹുല്‍ ചോക്സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പാര്‍ട്നറുമായ മെഹുല്‍ ചോക്സിയുടെ 1217.20 കോടി രൂപ വിലവരുന്ന 41 സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
കണ്ടുകെട്ടിയ സ്വത്തിക്കളില് മുംബൈയിലെ 15 ഫ്ളാറ്റുകള്‍, 17 ഓഫിസ് സമുച്ചയങ്ങള്‍, കൊല്‍ക്കത്തയിലെ ഒരു ഷോപ്പിങ്മാള്‍, അലിബാഗ്, നാസിക്, നാഗ്പൂര്‍, പന്‍വേല്‍, വില്ലുപുരം എന്നിവിടങ്ങളിലെ 231 ഏക്കര്‍ വരുന്ന ഫാം ഹൗസുകള്‍, ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിലെ 500 കോടി രൂപ വിലവരുന്ന 170 ഏക്കറിലുള്ള ഹൈദരാബാദ് ജെംസ് എന്ന ഹാര്‍ഡ് വെയര്‍ പാര്‍ക്ക് എന്നിവയാണ് കണ്ടുകെട്ടിയത്.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മെഹുല്‍ ചോക്സിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."