വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ രാജിവച്ചു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടറുമായ ഹോപ്പ് ഹിക്ക്സ് രാജവച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിറ്റിക്ക് മൊഴി നല്കി ഒരു ദിവസത്തിന് ശേഷമാണ് ഹോപ്പ് ഹിക്ക്സിന്റെ രാജി.
ഒന്‍പത് മണിക്കൂറോളം ഇവരെ അന്വേഷണ കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അവരുടെ രാജിക്ക് മൊഴി നല്‍കലുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് പറഞ്ഞു.
ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍ ഡയരക്ടറായി ജോലി ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ് ഹോപ്പ് ഹിക്ക്സ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് ഇവര്‍ ഡയരക്ടറായി ചുമതലയേറ്റത്. ട്രംപിന്റെ മകള്‍ ഇവാങ്കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായി ജോലി ചെയ്തിരുന്ന ഹോപ് 2015 മുതല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമായിരുന്നു.
പിന്നീട് ആന്റണി സ്കാറുമൂച്ചിയുടെ ഒഴിവിലേക്കാണ് ഹോപ്പ് ഡയരക്ടറായി വൈറ്റ് ഹൗസില്‍ എത്തുന്നത്. ട്രംപുമായി ബന്ധപ്പെട്ട് അസത്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് റഷ്യന്‍ അന്വേഷണ കമ്മിറ്റിയോട് ഇവര്‍ മൊഴി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."