HOME
DETAILS

സഫലമാകട്ടെ ഈ വിദ്യാഭ്യാസവര്‍ഷം

  
backup
June 01 2016 | 06:06 AM

%e0%b4%b8%e0%b4%ab%e0%b4%b2%e0%b4%ae%e0%b4%be%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%88-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്നു വിദ്യാലയങ്ങള്‍ തുറന്നു. ഉത്സവപ്രതീതിയുളവാക്കിയ പ്രവേശനച്ചടങ്ങുകളും അനുബന്ധപ്രവര്‍ത്തനങ്ങളുംകൊണ്ടു വിദ്യാലയാന്തരീക്ഷം മുഖരിതമായി. പുത്തന്‍പുസ്തകങ്ങളുടെയും പുതുവസ്ത്രങ്ങളുടെയും കോടിച്ചൂരു മാഞ്ഞുവരുന്നതേയുള്ളൂ.
വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കുമുമ്പുതന്നെ കേരളത്തിലെ രക്ഷിതാക്കള്‍ ഹൃദയപൂര്‍വം കൊതിക്കുന്ന ഒരുകാര്യമുണ്ട്; 'ഈ വിദ്യാലയ വര്‍ഷമെങ്കിലും സഫലമാകട്ടെ' എന്നതാണത്!
ദിനയാത്രയായാലും തീര്‍ഥയാത്രയായാലും യാത്രക്കൊരുങ്ങുന്നവര്‍ ആഗ്രഹിക്കാറുള്ളത്  'ഈ യാത്ര സഫലമാകട്ടെ' എന്നാണ്. നിമിഷംപ്രതി വാഹനാപകടങ്ങള്‍ സംഭവിക്കുന്ന നാടായതിനാലാണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. നിമിഷംപ്രതി, തങ്ങളുടെ അരുമസന്താനങ്ങള്‍ക്ക് എന്തുംസംഭവിക്കാവുന്ന ഭീതിദാവസ്ഥയാണു സമൂഹത്തിലുള്ളതെന്ന തിരിച്ചറിവാണു രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്നത്. അതുകൊണ്ടാണവര്‍ പ്രാര്‍ഥനാപൂര്‍വം സഫലതയ്ക്കായി ആഗ്രഹിക്കുന്നത്.
യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ മുന്‍ചെയര്‍മാന്‍ ഡോ. യശ്പാല്‍ ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്, ശിശുക്കള്‍ക്ക് നാലുവയസ്സുവരെ മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ നിര്‍ല്ലോഭം ലഭിക്കണമെന്നാണ്. അതിനു, ശിശുക്കള്‍ മാതൃസംരക്ഷണത്തില്‍ വളരണം. സ്‌നേഹവും സുരക്ഷിതത്വവും ലഭിച്ചു വളരുന്ന ശിശുക്കള്‍ മാനസികമായും ശാരീരികമായും ഊര്‍ജസ്വലരാകും. പട്ടി, പൂച്ച, പാറ്റ, പക്ഷി, പശു  തുടങ്ങിയ ജീവികളെ തിരിച്ചറിയാനും ചുറ്റുപാടുകളെ മനസിലാക്കാനും ഉള്‍ക്കൊള്ളാനും ഇത്തരം ശിശുക്കള്‍ക്കു സാധിക്കും. അഞ്ചാംവയസില്‍ സ്‌കൂളില്‍ ചേര്‍ക്കുകയുമാകാം.


മഹിതമായ ഈ അഭിപ്രായം ഇന്ന് അവഗണിക്കപ്പെടുകയാണ്. മൂന്നുമൂന്നര വയസാകുമ്പോഴേയ്ക്കും ശിശുക്കളെ 'പ്ലേ' സ്‌കൂളില്‍ അയയ്ക്കുകയാണ്. പേര് 'പ്ലേ' എന്നാണെങ്കിലും അവിടെയും പഠനംതന്നെയാണു നടക്കുന്നത്. ഫലമോ അമ്മയുടെ നൈസര്‍ഗികസ്‌നേഹത്തിനുപകരം ആയയുടെ കൃത്രിമസ്‌നേഹമാണു 'പ്ലേ' സ്‌കൂളില്‍ ശിശുവിനു ലഭിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍. കെ. ജിയിലായാലും പൗരാണികനാമവിദ്യാലയത്തിലെ പ്രാഥമിക ക്ലാസുകളിലായാലും ശിശുക്കള്‍ക്കു ലഭിക്കുന്നതു പഠനംതന്നെയാണ്. അതും, ഇംഗ്ലീഷില്‍!
എന്റെ അയല്‍വീട്ടിലെ മൂന്നുവയസായ കുട്ടിയെ പ്ലേ സ്‌കൂളില്‍ ചേര്‍ത്തു. അന്നുച്ചയ്ക്കു കുട്ടി തിരിച്ചുവന്നപ്പോള്‍ ഒരു നീണ്ടകടലാസ് തുണ്ട്! പിറ്റേന്നു ക്ലാസില്‍ ചെല്ലുമ്പോള്‍, കൊണ്ടുചെല്ലേണ്ടുന്ന നോട്ടുപുസ്തകങ്ങളുടെ ലിസ്റ്റ്! 15 നോട്ടുപുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുചെല്ലണം! കുട്ടിയുടെ അച്ഛന്‍ എന്‍ജിനീയറാണ്. അദ്ദേഹം എന്‍ജിനീയറിങ് കോളജില്‍ പഠിച്ച കാലത്തുപ്പോലും 15 നോട്ടുപുസ്തകവുമായി ഒരൊറ്റദിവസം ക്ലാസില്‍ പോയിട്ടില്ല!
പറഞ്ഞിട്ടെന്തുകാര്യം 15 പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കാതെ പറ്റുമോ അദ്ദേഹം സ്‌കൂളിലേയ്ക്കു വിളിച്ചുചോദിച്ചു. എന്തിനാണ് ഈ 15 പുസ്തകം ഉടനെ കിട്ടി മറുപടി. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മാത്‌സ്, ഹിസ്റ്ററി- ഇവയ്‌ക്കെല്ലാം ക്ലാസില്‍ എഴുതാന്‍ ഓരോ പുസ്തകം. വീട്ടില്‍ എത്തിയാല്‍, ഹോംവര്‍ക്ക് ചെയ്യാന്‍ ഓരോ പുസ്തകം. എല്ലാറ്റിനും ഓരോ റഫ് പുസ്തകവും! ആകെ 15!
ഓര്‍ത്തുനോക്കൂ: കുട്ടിയുടെ പ്രായം മൂന്നുവയസാണ്. മണ്ണപ്പം ചുട്ടുകളിക്കേണ്ട, അപ്പൂപ്പന്‍ താടിയുടെയും പൂമ്പാറ്റയുടെയും പിറകെ ഓടിനടക്കേണ്ട, അയല്‍വീട്ടിലെ സമപ്രായക്കാരായ കുട്ടികളുമൊത്തു കള്ളനും പൊലിസും കളിക്കേണ്ട പ്രായത്തിലുള്ള കുട്ടിയെ ക്ലാസുമുറികളിലിരുത്തി പഠിപ്പിക്കുകയാണ്. വാരിക്കുഴിയില്‍വീണ കാട്ടാനയെ നാട്ടിലെത്തിച്ച്, ആനപ്പന്തിയില്‍ തളച്ച്, 'ഇടത്താനേ', 'വലത്താനേ', 'കുനിയാനേ', 'നിവരാനേ' എന്നൊക്കെ പഠിപ്പിക്കുന്നതുപോലെയുള്ള ഈ അവസ്ഥ അസഹ്യമാണ്.


ഈ ദുരവസ്ഥ സഹിച്ചു വളരുന്ന കുട്ടികള്‍ നാലാംതരത്തിലോ അഞ്ചാംതരത്തിലോ എത്തുമ്പോഴേയ്ക്ക് ഭൗതികമായ അറിവിന്റെ ഔന്നത്യത്തിലെത്തിയിട്ടുണ്ടാകാം. പക്ഷേ, ജീവിതവിജയത്തിനാവശ്യമായ അറിവിന്റെ കാര്യത്തില്‍ വളരെ പിന്നിലാകും. എസ്. എസ്. എല്‍. സി പാസായി പുറത്തിറങ്ങുന്ന ഈ പതിനഞ്ചുകാരന്‍പതിനഞ്ചുകാരി തികഞ്ഞ അജ്ഞതയുടെ ലോകത്തിലായിരിക്കും. മാത്രമോ 'എന്റെ ചിന്ത മാത്രം ശരി; മറ്റെല്ലാം തികച്ചും തെറ്റ്' എന്ന ഹുങ്ക് മനസില്‍ കരുതിവയ്ക്കുകയും ചെയ്യും.


ജയിക്കാനായി ജനിച്ചവന്‍ ഞാന്‍ മാത്രമെന്ന ചിന്ത വിദ്യാര്‍ഥികളുടെ മനസില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍  അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മുഖ്യമായ പങ്കുണ്ട്. തന്റെ ചിന്തയും മാര്‍ഗവും ശ്രേഷ്ഠമാണെന്നു വിശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അപരന്റെ ചിന്തയും പ്രവൃത്തിയും അതീവ അപകടകരമാണെന്നോ ഹീനമാണെന്നോ വിശ്വസിക്കാന്‍ തുടങ്ങുന്നിടത്തുനിന്നാണു വര്‍ഗീയതയുടെ ആരംഭം. തങ്ങള്‍ക്കു ലഭിക്കേണ്ടതു നേടിയെടുക്കാനല്ല, മറിച്ച് അപരനു   വാരിക്കോരിക്കൊടുത്ത് അവരെ പ്രീണിപ്പിക്കുന്നുവെന്ന് ആേക്ഷപിക്കാനാണു ജാതിസംഘടനകള്‍ മുതിരുന്നത്. സ്വാഭാവികമായും ഇവരുടെ വരുതിയിലുള്ള വിദ്യാര്‍ഥി വിഭാഗവും ഇതാണല്ലോ കണ്ടുംകേട്ടും പഠിക്കുക.


കേരളത്തില്‍ സര്‍ക്കാര്‍വിദ്യാലയങ്ങളുടെ എണ്ണം വളരെ കുറവാണ്. സ്വകാര്യവിദ്യാലയങ്ങളുടെ എണ്ണം വളരെ കൂടുതലും. കഴിഞ്ഞ രണ്ടുദശകങ്ങള്‍ക്കിടയില്‍ ഈ വിടവ് ആശങ്കാജനകമാംവിധം വര്‍ധിച്ചിരിക്കുന്നു. വിദ്യാഭ്യാസമേഖല തികച്ചും സ്വകാര്യവ്യക്തികളുടെയോ സ്വകാര്യസ്ഥാപനങ്ങളുടെയോ വരുതിയില്‍ നിര്‍ത്താനാണു ശ്രമിക്കുന്നത്.വിദ്യാഭ്യാസസമ്പ്രദായം സ്വകാര്യമേഖലയെ ഏല്‍പ്പിച്ചതുകൊണ്ടുണ്ടായ ദൂഷ്യഫലങ്ങള്‍ നിരവധിയാണ്ഏതാനും വര്‍ഷംമുമ്പുവരെ, വിദ്യാര്‍ഥികളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരമാണു കണ്ടിരുന്നത്. ഇപ്പോള്‍ വര്‍ഗീയതയുടെ അതിപ്രസരതയാണു ദര്‍ശിക്കാന്‍ കഴിയുന്നത്. അവരെ ആ വിധത്തില്‍ പരുക്കരും ക്രൂരരുമാക്കി മാറ്റുന്നതിനാവശ്യമായ പരിശീലനവും ലഭിക്കുന്നുണ്ടത്രെ. ഫലമോ കളിച്ചുചിരിച്ചു പ്രസരിപ്പോടെ വളരേണ്ട വിദ്യാര്‍ഥികള്‍ മനസില്‍ ക്രൂരതയും മടിക്കുത്തില്‍ കത്തിയുമായിട്ടാണു കൗമാരത്തിലേയ്ക്കു പ്രവേശിക്കുന്നത്. തങ്ങള്‍ക്ക് അനിഷ്ടംതോന്നുന്ന സഹപാഠിയെ കുത്തിമലര്‍ത്താന്‍ ഒരു നിമിഷം മതി. അതിനു പ്രത്യേകം കാരണമൊന്നും വേണ്ട. റാഗിങ്ങിന്റെ പേരില്‍, ഇലക്ഷന്റെ പേരില്‍, പ്രത്യയശാസ്ത്രത്തിന്റെ പേരില്‍, എതിരാളിയെ ക്രൂരമാംവിധം കൊലചെയ്യാന്‍മാത്രം വിദ്യാര്‍ഥിവൃന്ദം വളര്‍ന്നു കഴിഞ്ഞു...


ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലെ ഫീസ് വര്‍ധന, മന്ത്രിസഭാ തീരുമാനമാണെന്ന ഉത്തരവിന്റെ പകര്‍പ്പു കാണിച്ചപ്പോഴേയ്ക്കും, ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ മുഖത്തും മേനിയിലും മേശപ്പുറത്തും വിദ്യാര്‍ഥികള്‍ കരിഓയില്‍ ഒഴിച്ച സംഭവം ഓര്‍മിക്കുക. നമ്മുടെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇങ്ങനെയാണ്: ആര്‍ക്കുനേരെയും എന്തും  എവിടെവച്ചും പ്രയോഗിക്കും. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ പണിമുടക്ക്, റോഡുപരോധം, പൊതുമുതല്‍ നശിപ്പിക്കല്‍, വേണ്ടിവന്നാല്‍ ഒന്നോ രണ്ടോ ജീവഹത്യയും. ഇതിന്റെയൊക്കെ വേദന സഹിക്കേണ്ടതും കണ്ണീരു കുടിക്കേണ്ടതും താനാകുമോയെന്നു കേരളത്തിലെ ഓരോ രക്ഷിതാവും സ്വയം ചോദിക്കുന്നു. തല്‍ഫലമായിട്ടാണ്, അവര്‍ കൊതിക്കുന്നത്: ഈ വിദ്യാലയ വര്‍ഷമെങ്കിലും സഫലമാകട്ടെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago