HOME
DETAILS

രാഷ്ട്രീയം കളിക്കാന്‍ സിനിമ വരുമ്പോള്‍

  
backup
March 01 2018 | 20:03 PM

articlepoliticsandcinima


എം.ജി രാമചന്ദ്രനും എന്‍.ടി രാമറാവുവും ജെ. ജയലളിതയുമൊക്കെ ചലച്ചിത്രരംഗത്തെ ജനപ്രീതി മുതലാക്കി, രാഷ്ട്രീയത്തില്‍ മേല്‍വിലാസമുണ്ടാക്കിയെന്നതു നേര്. എന്നാല്‍, കമല്‍ഹാസനും രജനികാന്തും ആരാധകപിന്തുണയില്‍ രാഷ്ട്രീയരംഗത്ത് എത്രമാത്രം സ്വാധീനം ചെലുത്തുമെന്നു കണ്ടറിയുകതന്നെ വേണം.
തമിഴ്ചലച്ചിത്രമേഖലയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന എം.ജി.ആറെന്ന മരുദൂര്‍ ഗോപാലന്‍ രാമചന്ദ്രനും എം. കരുണാനിധിയും തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിക്കസേരയില്‍ ദീര്‍ഘനാള്‍ വാണരുളിയിരിക്കാം. തെലുങ്കുസിനിമയില്‍ മുടിചുടാമന്നനായിരുന്ന എന്‍.ടി രാമറാവു ആന്ധ്രാപ്രദേശിലെ ജനകീയ മുഖ്യമന്ത്രിയായി പിന്നീടു മാറി. ഹിന്ദി സിനിമയിലെ തിളങ്ങും താരങ്ങളായ അമിതാഭ് ബച്ചനും വൈജയന്തിമാലയും രാഷ്ട്രീയം പയറ്റി നോക്കിയിട്ടുണ്ട്. ഇന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെപ്പോലുള്ളവരും ഇതേരീതിയില്‍ രാഷ്ട്രീയപ്രവേശം നടത്തിയവരാണ്.
എന്നാല്‍, ചലച്ചിത്രരാഷ്ട്രീയം നമ്മോടു പറയുന്നതു മിന്നുന്നതെല്ലാം പൊന്നല്ലെന്നാണ്. മുപ്പതു വര്‍ഷത്തിലേറെ മലയാളചലച്ചിത്രരംഗത്തു നിറഞ്ഞുനിന്ന നിത്യഹരിതനായകന്‍ പ്രേംനസീറിനെ ഓര്‍ക്കുക. 29 വര്‍ഷം മുമ്പ് മരിക്കുന്നതിനിടയില്‍ 725 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു ഗിന്നസ് റെക്കോഡിടാന്‍ ചിറയിന്‍കീഴ് അബ്ദുല്‍ഖാദറെന്ന പ്രേംനസീറിനു കഴിഞ്ഞു.
1982-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേംനസീര്‍ വരുന്നുവെന്നൊക്കെ പ്രചാരമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അനുഭാവിയായി അറിയപ്പെട്ട അദ്ദേഹം എടുത്തുചാട്ടത്തിനു തയാറായില്ല. പിന്നീട് തന്റെ അടുത്തബന്ധുവും കോണ്‍ഗ്രസ് നേതാവുമായ തലേക്കുന്നില്‍ ബഷീര്‍ അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കുമൊക്കെ മത്സരിക്കാനിറങ്ങിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി മാറിനില്‍ക്കുകയാണു ചെയ്തത്.
ഈ തിരിച്ചറിവിനു തയാറാവാതെ മലയാളചലച്ചിത്രവേദിയില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേര്‍ രാഷ്ട്രീയരംഗത്തേക്ക് എടുത്തുചാടിയിട്ടുണ്ട്. വിജയിച്ചവര്‍ വളരെക്കുറച്ചു പേര്‍, പരാജയപ്പെട്ടവര്‍ നിരവധി. അവരെയൊക്കെ ഓര്‍മിപ്പിക്കത്തക്കവിധമാണു തമിഴ്‌നാട് ഭരിക്കാന്‍ തെന്നിന്ത്യന്‍ സിനിമയിലെ മുടിചൂടാമന്നരായ രജനികാന്തും കമല്‍ഹാസനും എത്തുന്നത്.
'മക്കള്‍ നീതി മയ്യം' എന്ന പേരില്‍ കഴിഞ്ഞാഴ്ച മധുരയില്‍ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. 'ജനകീയ നീതിക്കുള്ള കേന്ദ്രം' എന്നാണ് അര്‍ഥം.ആറു കൈ അടയാളങ്ങള്‍ ചേര്‍ത്തുവച്ച പതാകക്കു കറുപ്പും വെളുപ്പമാണു നിറം. ഡി.എം.കെയുടെയും എ.ഡി.എം.കെയുടെയും പതാകയിലെ വര്‍ണങ്ങള്‍ ചേര്‍ത്തുവച്ചു എന്നു പറയുന്നതാകും ഉചിതം. രജനിയുടെ മനസ്സിലിരിപ്പ് അറിയാനിരിക്കുന്നതേയുള്ളൂ.
ഹിന്ദി ചലച്ചിത്രരംഗപ്രതിഭകളായ നര്‍ഗീസും വൈജയന്തിമാലയുമൊക്കെ എം.പിമാരായിരുന്നെങ്കിലും രാഷ്ട്രീയം പയറ്റിയല്ല, ചലച്ചിത്ര ക്വാട്ടയിലൂടെ അവര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു. കപൂര്‍ കുടുംബത്തിലെ തലതൊട്ടപ്പനായ പൃഥ്വിരാജ് കപൂറിന്റെ കഥയും അതു തന്നെ. മലയാളത്തിന്റെ സുരേഷ്‌ഗോപി ബി.ജെ.പിയോടു മമത കാണിച്ചു രാജ്യസഭയിലേക്കു സീറ്റ് നേടിയതു സമീപകാല ചരിത്രം. രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് പിന്തുണയിലും ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പി ടിക്കറ്റിലും പാര്‍ലമെന്റിലേയ്ക്കു ജയിച്ചു കയറിയതും മറക്കുന്നില്ല.
ബംഗാളില്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ മഹാഭാരതം പരമ്പരയിലെ ദ്രൗപതി ആയി അഭിനയിച്ച രൂപഗാംഗുലിയെ ഹൗറ ഉത്തരിലും ബംഗാളി നടി ലോക്കറ്റ് ചാറ്റര്‍ജിയെ ബിര്‍ഭും ജില്ലയിലെ മയൂരേശ്വരിലും ബി.ജെ.പി സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയെങ്കിലും മമതാ ബാനര്‍ജി ഉയര്‍ത്തിയ കൊടുങ്കാറ്റിനു മുന്നില്‍ പതറിപ്പോയി. രാജ്യാന്തര ഖ്യാതി നേടിയ 'ചെമ്മീന്‍' സിനിമയുടെ സംവിധായകനായ രാമു കാര്യാട്ട് സ്വന്തംനാടായ നാട്ടികയില്‍ മത്സരിച്ചെങ്കിലും വോട്ടര്‍മാര്‍ കണ്ടഭാവം കാണിച്ചില്ല.
ദേശീയ അവാര്‍ഡ് നേടിയ മുരളിക്കും 1989-ല്‍ ഒറ്റപ്പാലത്ത് ലെനിന്‍ രാജേന്ദ്രനും ഇതേ അനുഭവമാണുണ്ടായത്. സംവിധായകനായ മഞ്ഞളാംകുഴി അലി ആദ്യം ഇടതുമുന്നണി ടിക്കറ്റിലും പിന്നീട് ലീഗ് ടിക്കറ്റിലും നാലുതവണ വിജയം ഉറപ്പാക്കി. രണ്ടാം ശ്രമത്തില്‍ മന്ത്രിപദവിയും നേടിയെടുത്തു.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തെരഞ്ഞെടുപ്പു ഗോദയിലിറക്കാന്‍ ശ്രമം നടന്നെങ്കിലും സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.
അതേസമയം, പത്തനാപുരത്ത് ഗണേശ്കുമാര്‍ ജഗദീഷിനെ തോല്‍പ്പിച്ചു. സിനിമാനിര്‍മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും റോളില്‍ക്കൂടി തിളങ്ങിയ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനു സ്വന്തം തട്ടകമായ നിലമ്പൂരില്‍ അടി തെറ്റി. ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച സിനിമാസംവിധായകന്‍ അലി അക്ബറിനു കൊടുവള്ളിയില്‍ ലഭിച്ചതു പോള്‍ ചെയ്ത വോട്ടിന്റെ പത്തിലൊന്നു മാത്രവും.
ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന കായികശേഷിയോടൊപ്പം സിനിമാനടന്‍ എന്ന പ്രശസ്തിയും നേടി തിരുവനന്തപുരത്തു മത്സരിച്ച എസ്. ശ്രീശാന്തെന്ന കൊച്ചിക്കാരനു മൂന്നാംസ്ഥാനവുമായി മടങ്ങേണ്ടിവന്നു. നടന്‍ മുകേഷ് കൊല്ലത്തു നിന്ന് വിജയിച്ചു. ഇന്നസന്റാകട്ടെ സീനിയര്‍ കോണ്‍ഗ്രസ് നേതാവായ പി.സി ചാക്കോയെ ഞെട്ടിച്ചു ലോക്‌സഭയിലേയ്ക്കു ജയിച്ചു കയറി.
ഇനിയും എത്രപേര്‍ കേരളത്തിനകത്തും പുറത്തും തിരശ്ശീലക്കു പുറത്തുനിന്നു കയറിവരുമെന്നറിയില്ല. കമല്‍ ഹാസന്റെയും രജനികാന്തിന്റെയും നീക്കങ്ങള്‍ വിജയകാന്തും ചിരഞ്ജീവിയും ശ്രമിച്ചു നോക്കിയതിനേക്കാളേറെ വിജയത്തില്‍ കലാശിക്കുമോ എന്നാണു ജനം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago