HOME
DETAILS

അസീസ്‌ക്ക വല വീശുകയാണ്; മീനിനല്ല, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്കായി

  
backup
March 02 2018 | 03:03 AM

%e0%b4%85%e0%b4%b8%e0%b5%80%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b4%b2-%e0%b4%b5%e0%b5%80%e0%b4%b6%e0%b5%81%e0%b4%95%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae


കടലുണ്ടിപ്പുഴയില്‍നിന്നും പരിസരങ്ങളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടലുകളുമായി കളത്തിങ്ങല്‍ അബ്ദുല്‍ അസീസ്
വളളിക്കുന്ന്: കടലുണ്ടി റെയില്‍വേ പാലത്തിലൂടെ ട്രെയിനില്‍ കടന്നുപോകുന്നവരും കടലും പുഴയും ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ കാഴ്ചകള്‍ അസ്വദിക്കാന്‍ എത്തുന്നവരും പുഴയിലേക്കും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുകയാണ് കടലുണ്ടി നഗരം സ്വദേശി കളത്തിങ്ങല്‍ അബ്ദുല്‍അസീസ്.
പത്ത് വര്‍ഷത്തോളമായി മുടങ്ങാതെ അതിരാവിലെ ബോട്ടിലുകള്‍ ശേഖരിക്കാനായി സഞ്ചിയുമായി അസീസ് വീട്ടില്‍ നിന്നിറങ്ങും. കടലുണ്ടിക്കടവ് പുതിയ പാലം പരിസരത്തും പുഴയിലും ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടലുകള്‍ കൈ കൊണ്ട് കിട്ടാവുന്നത് പെറുക്കിയെടുത്തും അല്ലാത്തവ വലയുപയോഗിച്ചും ശേഖരിക്കുകയുമാണ് പതിവ്.
പുതിയ പാലം മുതല്‍ കടലുണ്ടി നഗരം എ.എം.യു.പി സ്‌കൂള്‍ വരെയുള്ള പരിസര പ്രദേശങ്ങളില്‍ നിന്നും കുപ്പികള്‍ ശേഖരിക്കും. ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടലുകള്‍ കടലുണ്ടിക്കടവ് പുതിയ പാലത്തിന് മുന്നിലെ റോഡ് സൈഡില്‍ കൂട്ടിയിടും. തന്റെ നാല് സെന്റ് പുരയിടത്തില്‍ വെക്കാന്‍ കഴിയാതതിനാലാണ് റോഡ് സൈഡില്‍ കൂട്ടിയിടുന്നത്. ആഴ്ചയിലൊരിക്കല്‍ തോണി വാടകക്കെടുത്ത് പുഴയിലെ കണ്ടല്‍കാടുകളിലും കടലുണ്ടി പക്ഷി സങ്കേതത്തില്‍ അടിഞ്ഞ് കൂടിയതും ശേഖരിക്കാറുണ്ട് ശേഖരിച്ച് കിട്ടുന്ന പ്ലാസ്റ്റിക് ബോട്ടലുകള്‍ എടുക്കുന്നതിനായി ആക്രികച്ചവടക്കാര്‍ എത്തിയാല്‍ തുച്ചം തുകക്ക് വില്‍ക്കാറാണ് പതിവ്. പണം ആഗ്രഹിച്ചല്ല ഇത് ചെയ്യുന്നതന്നും പരിസ്ഥിതിസേവനമാണ് ലക്ഷ്യമെന്നും അസീസ് പറയുന്നു.
കടലുണ്ടി പക്ഷി സങ്കേതങ്ങളില്‍ അപകടം സംഭവിച്ച പക്ഷികളെ ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിക്കാറുമുണ്ട് അസീസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago