HOME
DETAILS

പ്രതീക്ഷയുടെ പുതുവര്‍ഷം

  
backup
June 01 2016 | 06:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82

പുതിയ അധ്യയനവര്‍ഷം പിറക്കുകയാണ് ഇന്ന്. ഈ കുറിപ്പ് നിങ്ങളുടെ കൈകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ സ്‌കൂളിലേക്കു പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. പുതിയ അധ്യയനവര്‍ഷത്തിലേക്കു പ്രവേശിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ആദ്യമേ ആശംസകള്‍ അറിയിക്കട്ടെ.
ഏറെ പ്രതീക്ഷയോടെയാണു വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാരും പുതിയ അധ്യയനവര്‍ഷത്തെ സമീപിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തു ദിവസങ്ങള്‍ പിന്നിടുമ്പോഴാണു പുതിയ അധ്യയനവര്‍ഷം പിറക്കുന്നത്. വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍വരേ വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകള്‍ക്കും ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു വേണം മുന്നോട്ടുപോകാന്‍. വിദ്യാഭ്യാസ രംഗത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അടിഞ്ഞുകൂടിയ കുരുക്കഴിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. കഴിഞ്ഞകാലത്തെ പ്രയാസങ്ങളേയും പ്രതിസന്ധികളെയും വിശദമായി പ്രതിപാദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നില്ല. അവയെല്ലാം നേരിട്ട് അനുഭവിച്ചവരാണ് നമ്മള്‍. ഈ സര്‍ക്കാരിന്റെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ആദ്യമേ പറയട്ടെ, വിദ്യാഭ്യാസമെന്നതു സാമ്പത്തികമായ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. വിദ്യാഭ്യാസംകൊണ്ടു സമൂഹത്തിനുണ്ടാകുന്ന സാമൂഹിക നേട്ടമാണ് അതിന്റെ ലാഭം. അതുകൊണ്ട്, പുതിയ മലാപ്പറമ്പുകള്‍ സൃഷ്ടിക്കല്‍ ഈ സര്‍ക്കാരിന്റെ നയമല്ല. സാമ്പത്തിക ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു വിദ്യാലയവും അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകരുത്. അതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നമ്മുടെ നാട്ടിലെ വിദ്യാലയങ്ങള്‍ വിദ്യാലയങ്ങളായിത്തന്നെ നിലനില്‍ക്കണം.


പഠിക്കാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും പൂര്‍ണമായും ഒരുക്കും. ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ മധ്യത്തോടെ എല്ലായിടത്തും പാഠപുസ്തകങ്ങള്‍ എത്തിക്കും. ജൂണ്‍ ഒന്നു മുതല്‍തന്നെ എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണം നല്‍കുന്നതിനു സംവിധാനമേര്‍പ്പെടുത്തിക്കഴിഞ്ഞു. പരീക്ഷകള്‍ കൃത്യസമയത്തു നടത്തുക, കൃത്യമായി നടത്തുക എന്നതാണ് സര്‍ക്കാര്‍ നയം. പരീക്ഷകളുടെയും വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളുടെയും മൂല്യനിര്‍ണയം കൃത്യമായി നടത്തും.
പരീക്ഷാഫലങ്ങള്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കുക എന്നതിനേക്കാള്‍, കൃത്യതയോടെ ഫലപ്രഖ്യാപനം നടത്തുക എന്നതിനാകും മുന്‍തൂക്കം. എന്നാല്‍, പരമാവധി വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താനും ശ്രമിക്കും.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ സമ്പൂര്‍ണ പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നതിനു ക്ലാസ് നല്‍കും. എല്ലാ വിദ്യാലയങ്ങളിലും ഇത്തരത്തിലുള്ള ക്ലാസുകള്‍ നടത്തുന്നതിനു ജില്ലാതലത്തില്‍ ഒരു റിസോഴ്‌സ് ടീമിനെ തയാറാക്കും. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങളെക്കുറിച്ച് ഈ റിസോഴ്‌സ് ടീമിനു പരിശീലനം നല്‍കും. ഇതോടെ കുട്ടികളെ മനസിലാക്കാനുള്ള പഠനരീതി വികസിപ്പിക്കാനാകും.
ഇന്ന് എല്ലാ വിദ്യാലയങ്ങളിലും പതിവുപോലെ വര്‍ണാഭമായ പ്രവേശനോത്സവം സംഘടിപ്പിക്കും. ആഘോഷങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. എല്ലാ വിദ്യാലയങ്ങളിലും പരിസ്ഥിതി ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദ കാംപസുകള്‍ കെട്ടിപ്പടുക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.


'കാംപസ് തന്നെ പാഠപുസ്തകം' എന്ന മുദ്രാവാക്യം സാര്‍ഥകമാക്കും. നമ്മുടെ കാംപസുകളെ ജൈവവൈവിധ്യങ്ങളുടെ കലവറയാക്കി മാറ്റണം. വിദ്യാര്‍ഥികള്‍ക്കു മികച്ച ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററാകണം വിദ്യാലയങ്ങള്‍. ഇതിലൂടെ പുതിയ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിച്ചെടുക്കാനാകും.
പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയും സാമൂഹ്യ വെല്ലുവിളികളിലൂടെയുമാണ് ഇന്നു നമ്മുടെ കുട്ടികള്‍ കടന്നുപോകുന്നത്. ഇതു മറികടക്കണം. അതിനായി കാംപസുകളില്‍ കൗണ്‍സലിങ്ങും ബോധവല്‍ക്കരണ പരിപാടികളും വ്യാപിപ്പിക്കും. മദ്യം, മയക്കുമരുന്ന് തുടങ്ങിയ പലതരത്തിലുള്ള ലഹരികള്‍ക്കു വിദ്യാര്‍ഥികള്‍ അടിപ്പെടുന്ന പ്രവണതയ്ക്കു തടയിടും. സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു കുട്ടികളിലെ സാമൂഹ്യാവബോധം വളര്‍ത്തിയെടുക്കും.
ഇത്തരം ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പ്രയാണത്തിന്റെ തുടക്കമാണ് ഇന്ന്. അതിനു കേരളീയ സമൂഹത്തിന്റെയാകെ പിന്തുണയും നിര്‍ദേശവും പ്രതീക്ഷിക്കുന്നു. ആദ്യമായി വിദ്യാലയങ്ങളിലെത്തുന്ന കൊച്ചുകൂട്ടുകാര്‍ക്ക് ഒരിക്കല്‍ക്കൂടി ആശംസകള്‍ നേരുന്നു.

പ്രൊഫ. സി. രവീന്ദ്രനാഥ്
(വിദ്യാഭ്യാസ മന്ത്രി)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago