ക്രിസ്തുവുമായി ബന്ധപ്പെട്ടുള്ള മഹാത്മാഗാന്ധിയുടെ കത്ത് ലേലത്തിന്
വാഷിങ്ടണ്‍: ക്രിസ്തുവിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി എഴുതിയ കത്ത് ലേലത്തിന്. 50,000 യു.എസ് ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്.
1926 ഏപ്രില്‍ ആറിന് ഗാന്ധി നഗറിലെ സബര്‍മതി ആശ്രമത്തില്‍വച്ചാണ് ഗാന്ധിജി ഈ കത്ത് എഴുതിയത്.
മങ്ങിയ മഷിയില്‍ ടൈപ്പ് ചെയ്ത കത്തില്‍ ഗാന്ധിജിയുടെ ഒപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന കത്ത് ഇപ്പോള്‍ പെന്‍സില്‍വാനിയയിലെ റാബ് കലക്ഷന്‍ ആണ് ലേലത്തിന് വച്ചിരിക്കുന്നത്. യു.എസിലെ മത നേതാവായ മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്റ്‌സിനാണ് ഗാന്ധിജി ഈ കത്ത് എഴുതിയത്.
മനുഷ്യ കുലത്തില്‍ മഹോന്നതരായ അധ്യാപകരില്‍ ഒരാളായിരുന്ന ക്രിസ്തുവെന്ന് ഗാന്ധിയുടെ കത്തിലുണ്ട്.
ലോക മതങ്ങളുടെ സമാധാനത്തെ സംബന്ധിച്ച് ഗാന്ധിജിയുടെ കാഴ്ച്ചപ്പാടാണ് എഴുത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് റാബ് കലക്ഷന്‍ തലവന്‍ നാഥന്‍ റാബ് അറിയിച്ചു.
മതങ്ങളുമായി ബന്ധപ്പെട്ട്ഗാന്ധിജി എഴുതിയ വളരെ പ്രധാനപ്പെട്ട കത്താണിതെന്നും നാഥന്‍ റാബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."