നീരവ് മോദി യു.എസിലുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍
ന്യൂഡല്‍ഹി: പി.എന്‍.ബി സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് അധികൃതര്‍. നീരവ് മോദി യു.എസിലുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ നീരവ് അമേരിക്കയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യു.എസ് അധികൃതരുടെ പ്രതികരണം.
അതേസമയം, മോദിയെ കണ്ടെത്താന്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് നീതിന്യായ വകുപ്പുമായി ബന്ധപ്പെടാനാണ് അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ മോദിയെ കുറിച്ച് പ്രതികരിക്കാന്‍ നീതിന്യായ വതുപ്പ് തയ്യാറായില്ല.
അതിനിടെ, നീരവ് മോദി ബെല്‍ജിയത്തിലുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
പി.എന്‍.ബി ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് മോദി തട്ടിയെടുത്തുവെന്നാണ് ആരോപണം. രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."