HOME
DETAILS
MAL
ലേക് പാലസ് വിവാദം: നോട്ടീസുകള്‍ റദ്ദാക്കി; കലക്ടര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
backup
March 02 2018 | 07:03 AM
കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് ഭൂമി കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ തോമസ് ചാണ്ടിക്കെതിരേ നല്കിയ രണ്ടു നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി. നോട്ടീസ് തെറ്റായ സര്‍വേ നമ്പറിലാണ് നല്‍കിയതെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. സംഭവത്തില്‍ തെറ്റായ നടപടി കൊണ്ട കലക്ടറെ ഹൈക്കോടതി വിമര്‍ശിച്ചു. കലക്ടര്‍ എന്തു ജോലിയാണ് ചെയ്യുന്നതെന്നും കലക്ടറുടെ കസേരയില്‍ സ്കൂള്‍ വിദ്യാര്‍ഥിയാണോ ഇരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഇത്തരം കേസുകളില്‍ അടിസ്ഥാനരേഖകള്‍ പോലും പരിശോധിച്ച ശേഷമേ നോട്ടീസുകള്‍ നല്കാന് പാടുള്ളൂ. എന്നാല്‍, ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. തനിക്ക് കാര്യപ്രാപ്തിയില്ലെന്ന് ജില്ലാ കലക്ടര്‍ ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."