HOME
DETAILS

ഇരുട്ടടിയായി പുതിയ വൈദ്യുതി ബില്ലുകളെത്തി; 'ഷോക്കേറ്റ്' പ്രവാസികള്‍

  
backup
March 02 2018 | 10:03 AM

news-lectricity-bill-soudi-arabia-vatt-pravasi-shocked

 

ജിദ്ദ: പുതിയ വൈദ്യുതി ബില്ലെത്തിയപ്പോള്‍ ഷോക്കേറ്റ നിലയിലായി ഉപയോക്താക്കള്‍. ബുധനാഴ്ചയാണ് ഉപയോക്താക്കള്‍ക്ക് എസ്.എം.എസ് വഴി ബില്ലുകള്‍ ലഭിച്ചത്. രാജ്യത്ത് വൈദ്യുതി ബില്ലുകള്‍ ഇഷ്യൂ ചെയ്യുന്നത് എല്ലാ മാസവും 28ാം തീയതിയായി ഏകീകരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ 86 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച ഇ-ബില്ലുകള്‍ ലഭിച്ചത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ ഉയര്‍ന്ന ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്. കുടുംബ ബജറ്റുകള്‍ താളംതെറ്റിക്കുന്ന ബില്ലുകള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചു ഗൗരവതരമായ ആലോചനകള്‍ക്ക് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.

വൈദ്യുതി ഉപഭോഗം താരതമ്യേന കുറയുന്ന ശൈത്യകാലത്ത് ലഭിച്ച ബില്‍ തുക ഇതാണെങ്കില്‍ വേനല്‍ക്കാലത്തെ ബില്‍ തുക എത്രയായിരിക്കുമെന്നോര്‍ത്താണ് ഉപയോക്താക്കളുടെ ആശങ്ക.
അത്യാവശ്യമില്ലാത്ത സമയങ്ങളില്‍ എയര്‍ കണ്ടീഷനറുകള്‍ ഓഫാക്കുന്നതിനും വൈദ്യുതി കൂടുതല്‍ ആവശ്യമായ ബള്‍ബുകള്‍ക്കു പകരം കുറഞ്ഞ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനും പുതിയ ബില്ലുകള്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കും. ബില്‍ തുക കുറയ്ക്കുന്നതിന് ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഉപയോക്താക്കള്‍ക്ക് മുന്നിലില്ല.

സഊദിയില്‍ കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ്. രാജ്യത്ത് ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 29 ശതമാനം കെട്ടിട മേഖലയിലാണ്. വൈദ്യുതി ബില്ലുകള്‍ രണ്ടിരട്ടി വരെ വര്‍ധിച്ചതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

നിലവില്‍ ആറായിരം യൂനിറ്റു വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് യൂനിറ്റിന് 18 ഹലലയും ആറായിരം യൂനിറ്റിനു മുകളിലുള്ള ഉപഭോഗത്തിന് യൂനിറ്റിന് 30 ഹലലയുമാണ് നിരക്ക്.

നേരത്തെ 2000 യൂനിറ്റു വരെ യൂനിറ്റിന് അഞ്ചു ഹലലയും 2001 യൂനിറ്റു മുതല്‍ 4000 യൂനിറ്റു വരെ യൂനിറ്റിന് 10 ഹലലയും 4001 യൂനിറ്റു മുതല്‍ 6000 യൂനിറ്റു വരെ യൂനിറ്റിന് 20 ഹലലയും 6001 യൂനിറ്റിനു മുകളില്‍ 30 ഹലലയുമായിരുന്നു നിരക്ക്.

അഞ്ചു ശതമാനം വാറ്റ് ഉള്‍പ്പെടെ 500 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ 105 റിയാലാണ് നല്‍കേണ്ടത്. നേരത്തെ ഇവര്‍ക്ക് മീറ്റര്‍ വാടക അടക്കം 35 റിയാലിന്റെ ബില്ലാണ് ലഭിച്ചിരുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago