ബോംബ് മഴ: കിഴക്കന്‍ ഗൗഥയില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 674 സാധാരണക്കാര്‍
ദമസ്‌കസ്: വിമത മേഖലയായ കിഴക്കന്‍ ഗൗഥയില്‍ റഷ്യന്‍ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തില്‍ 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 674 സാധാരണക്കാര്‍. 'വൈറ്റ് ഹെല്‍മെറ്റ്‌സ്' എന്ന പേരിലുള്ള സിറിയന്‍ പ്രതിരോധ, രക്ഷാ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 18 മുതലാണ് കിഴക്കന്‍ ഗൗഥയില്‍ വ്യോമാക്രമണം തുടങ്ങിയത്.
നാലു ലക്ഷത്തോളം ജനസംഖ്യയുള്ള കിഴക്കന്‍ ഗൗഥ 2013 മുതല്‍ സര്‍ക്കാര്‍ വിമത പക്ഷത്താണ്.
വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് യു.എന്‍ ഇടപെടലുണ്ടാവുകയും 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകകയും ചെയ്തിരിക്കുകയാണിപ്പോള്‍. സാധാരണക്കാര്‍ക്ക് മറ്റു പ്രദേശങ്ങളിലേക്ക് മാറാനും മരുന്നും ഭക്ഷണവും എത്തിക്കാനുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വെറും പ്രഹസനമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതു മുതല്‍ മാത്രം ആക്രമണത്തില്‍ 103 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 22 കുട്ടികളും 43 സ്ത്രീകളുമാണ്.
വ്യോമാക്രമണങ്ങള്‍ കിഴക്കന്‍ ഗൗഥയിലെ വാസസ്ഥലങ്ങളും വീടുകളും ലക്ഷ്യമിട്ടു തന്നെയാണ് നടക്കുന്നതെന്ന് വൈറ്റ് ഹെല്‍മെറ്റ് സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."