പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 71 കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
ആലക്കോട് (കണ്ണൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 71കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെരിങ്ങോം സ്വദേശി കണ്ണംമ്പിള്ളി കുഞ്ഞിരാമന്‍ (71), മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന്‍ ജോസഫ് (27), ഒറ്റപ്ലാക്കല്‍ മനു തോമസ് (30) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികളെയുമാണ് ആലക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്.
മലയോരത്തെ പ്രധാന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. മിഠായിയും പാരിതോഷികങ്ങളും നല്‍കിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. വൈകിട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷവും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനിടയിലുമാണ് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍വച്ച് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ നാലുദിവസത്തെ അന്വേഷണത്തിനു ശേഷമാണ് പൊലിസിനു കണ്ടെത്താനായത്. പൊലിസിന്റെ ചോദ്യംചെയ്യലിലാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തുപറയുന്നത്.
വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. ആലക്കോട് പൊലിസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായകരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."