HOME
DETAILS
MAL
ഉത്സവത്തിന് പൊലിസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശം
backup
March 02 2018 | 19:03 PM
കൊച്ചി: തൃശൂര്‍ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തിന് പൊലിസ് സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശം. ക്ഷേത്രോത്സവ നടത്തിപ്പിന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭാരവാഹികള്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് തൃശൂര്‍ റൂറല്‍ എസ്.പിയടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയത്.
2015ലെ ഉത്സവകാലത്ത് ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റായിരുന്ന ദീപക് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ക്ഷേത്രം സെക്രട്ടറി ഹരജി നല്‍കിയത്. സോമശേഖര ക്ഷേത്രം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ശാഖയാണ്. ഫെബ്രു. 26ന് തുടങ്ങിയ ഉത്സവം മാര്‍ച്ച് ആറിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."