റിയാസ് മുസ്‌ലിയാര്‍ വധം: യു.എ.പി.എ ചുമത്തണമെന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കാസര്‍കോട്: പഴയ ചൂരി പള്ളിയിലെ മദ്‌റസയില്‍ ജോലിചെയ്തിരുന്ന റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മുസ്‌ലിയാരുടെ ഭാര്യ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് അഞ്ചിന് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരുന്ന കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
റിയാസ് മുസ്‌ലിയാരുടെ ഭാര്യ കര്‍ണാടക കൊടക് സ്വദേശിനി സെയ്ദ ഇതേ ആവശ്യം ഉന്നയിച്ച് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നെങ്കിലും സെഷന്‍സ് കോടതിയിലല്ല അപേക്ഷ നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സെയ്ദ ഹൈക്കോടതിയെ സമീപിച്ചത്. 2017 മാര്‍ച്ച് 21 നു രാത്രിയിലാണ് റിയാസ് മുസ്‌ലിയാരെ പഴയ ചൂരി പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്നു പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."