വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്‍ക്കരണം അപകടകരം: ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്‍ക്കരണം അപകടകരമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേരളാ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ബാഹ്യ ഇടപെടലുകളും വര്‍ഗീയവല്‍ക്കരണവും നടക്കുകയാണ്. കുട്ടിയെപോലെ അധ്യാപകനും നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി അബ്ദുല്‍ലത്തീഫ് അധ്യക്ഷനായി. ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എന്‍. സുബ്രഹ്മണ്യന്‍, നജീബ് കാന്തപുരം, ഇമ്പിച്ചിക്കോയ, ഒ. ഷൗക്കത്തലി, എസ്. സന്തോഷ്, സി.ടി.പി ഉണ്ണിമൊയ്തീന്‍, വി.കെ അബ്ദുറഹ്മാന്‍, പി.കെ ഫൈസല്‍, സി. അബ്ദുല്‍അസീസ്, എ.എം അബൂബക്കര്‍, പി.എം കൃഷ്ണന്‍ നമ്പൂതിരി, നിസാര്‍ ചേലേരി, എ.കെ അജീബ് സംസാരിച്ചു.
സര്‍വിസ് സെഷന്‍ കെ. മുഹമ്മദ് ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. ടി.പി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. അബ്ദുല്‍ഹക്കീം, സാബിര്‍ ആലപ്പുഴ, ആബിദ്, ഫിറോസ് ഖാന്‍, നൗഷാദ് പൂതപ്പാറ, എന്‍. ബഷീര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സലാം കല്ലായി അധ്യക്ഷനായി. സിവിക് ചന്ദ്രന്‍, എ. സജീവന്‍, ടി. മുഹമ്മദ് വേളം, വി.പി അബ്ദുല്‍സലീം, പി.എ ഷമീല സംസാരിച്ചു.
ഇന്നുരാവിലെ 9.30ന് കെ.പി കേശവമേനോന്‍ ഹാളില്‍ അക്കാദമിക് മീറ്റ് നടക്കും. 11ന് സമ്പൂര്‍ണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും വിദ്യാഭ്യാസ സമ്മേളനം എം.കെ രാഘവന്‍ എം.പിയും യാത്രയയപ്പ് സമ്മേളനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് നഗരത്തില്‍ അധ്യാപക പ്രകടനം നടക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."