HOME
DETAILS

പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കും മുന്‍പ് സര്‍ക്കാര്‍ ജനാഭിപ്രായം മാനിക്കണം: മേധാപട്കര്‍

  
backup
March 02 2018 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a


കൊച്ചി: പ്രകൃതിവിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് പിടിച്ചെടുത്തു നല്‍കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായം ചോദിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.'ആധുനിക അധിനിവേശങ്ങളും ജനകീയ ബദലുകളും' എന്ന വിഷയത്തില്‍ പുതുവൈപ്പ് എല്‍.എന്‍.ജി സമരവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു മേധാ പട്കര്‍.
ഓരോ പ്രദേശത്തെയും പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കുന്നതിന് മുന്‍പ് ആ പ്രദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവരുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ആദിവാസികള്‍ക്ക് അവരുടെ മേഖലകളില്‍ സ്വയംഭരണാധികാരമുള്ളതുപോലെ ഓരോ മേഖലയിലെയും ജനങ്ങള്‍ക്ക് അവരുടെ പ്രകൃതി വിഭവങ്ങളിന്‍മേല്‍ അധികാരമുണ്ട്.
കടല്‍ത്തീരത്തിന്റെ അവകാശം കടല്‍ത്തീരത്ത് തലമുറകളായി ജീവിക്കുന്ന കടലിന്റെ മക്കള്‍ക്കുണ്ട്. ഇതൊന്നും മാനിക്കാതെയാണ് തീരം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്നത്.
പ്രകൃതി വിഭവങ്ങള്‍ കോര്‍പറേറ്റുകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മേഖലയും കോര്‍പറേറ്റുകള്‍ കൈയടക്കിക്കൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങളില്‍നിന്നു ഓരോ വിഭാഗം ജനങ്ങളും ആട്ടിയോടിക്കപ്പെടുകയാണ്.
തീരം മുഴുവന്‍ കൈയടക്കിയതോടെ പരമ്പരാഗതമായി ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിനാളുകള്‍ വഴിയാധാരമായി. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ജനങ്ങള്‍ ഇതുപോലെ സമരം ചെയ്യേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നും മേധാ പട്കര്‍ അറിയിച്ചു.
ജനാരോഗ്യ പ്രസ്ഥാനവും എല്‍.എന്‍.ജി സമരസമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ജേക്കബ് വടക്കന്‍ചേരി, ജയഘോഷ്, വിനോദ് കോശി, മജീന്ദ്രന്‍, കെ.വി സുഗതന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago