ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍തല അന്വേഷണം
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍തല അന്വേഷണം. ജേക്കബ് തോമസ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും ചട്ടലംഘനം പരിശോധിക്കുക. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.നിയമ സെക്രട്ടറിയും അന്വേഷണ കമ്മിഷനില്‍ അംഗമാണ്.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയിരുന്നു.
എന്നാല്‍ സിവില്‍ സര്‍വിസ് ചട്ടങ്ങള്‍ അനുസരിച്ച് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ആറുമാസത്തില്‍ കൂടുതല്‍ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പെഴ്സനല്‍ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."