സിറിയയില്‍ ആശുപത്രിക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ 50 മരണം
മോസ്കോ: സിറിയയിലെ ഇദ്ലിബില് ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഇദ്ലിബ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 50ലേറെ പേരാണ് കൊല്ലപ്പെട്ടതെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
റഷ്യന്‍ വിമാനങ്ങള്‍ ഇദ്ലിബ് പ്രവിശ്യയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷ്നെകോവ് പറഞ്ഞു. ഏഴുകുട്ടികള്‍ ഉള്‍പ്പടെ 23 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചത്.
ഇദ്ലിബിലെ നാഷനല്‍ ഹോസ്പിറ്റലിനടുത്താണ് ആക്രമണം നടന്നത്. ഈയിടെയായി ഇദ്ലിബില് ആക്രമണങ്ങള്‍ രൂക്ഷമാണ്. എന്നാല്‍ എട്ടു പ്രദേശങ്ങളില്‍ റഷ്യന്‍ സേന വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ ഒരു പ്രദേശം നാഷനല്‍ ആശുപത്രി ഉള്‍പ്പെടുന്നതാണ്. ആക്രമണത്തില്‍ ആശുപത്രിയുടെ പകുതിഭാഗം തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."