HOME
DETAILS

രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നില്ല; ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി കോടതി തള്ളി

  
backup
March 02 2018 | 19:03 PM

%e0%b4%b0%e0%b5%81%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d


മുംബൈ: നേരത്തെ എഴുന്നേല്‍ക്കുകയോ രുചിയുള്ള ഭക്ഷണം ഉണ്ടാക്കിതരികയോ ചെയ്യാത്ത ഭാര്യയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളി.
മുംബൈ സാന്താക്രൂസ് സ്വദേശിയാണ് ഭാര്യക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാഹമോചനത്തിന് ഹരജി നല്‍കിയത്. ജോലിക്കാരിയായ യുവതി വീട്ടുജോലിയും ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ മാതാപിതാക്കളേയും പരിപാലിച്ചു കഴിയുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി പരാതിക്കാരന്റെ ആരോപണം അനുചിതമാണെന്ന് കണ്ടെത്തി. നേരത്തെ ഈ ആരോപണം ഉന്നയിച്ച് കുടുംബ കോടതിയെ സമീപിച്ചിരുന്നു. അവിടെ നിന്ന് ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണത്തെ ഭര്‍തൃപിതാവ് അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വൈകീട്ട് ആറിന് ജോലി കഴിഞ്ഞ് എത്തുന്ന ഭാര്യ വിശ്രമിച്ച ശേഷം രാത്രി എട്ടരയോടെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതി തള്ളിയ യുവതി, വീട്ടിലുള്ള എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്നുണ്ടെന്നും ഇതിന് തെളിവായി അയല്‍വാസികളുടെ സമ്മത പത്രവും കോടതിയില്‍ ഹാജരാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  24 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  24 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  24 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  24 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  24 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  24 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  24 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  24 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  24 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  24 days ago