ഏഷ്യന്‍ ഗുസ്തി: നവജോത് കൗറിന് സ്വര്‍ണം
ബിഷ്കെക്: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം. വനിതകളുടെ 65 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നവജോത് കൗറാണ് സുവര്‍ണ താരമായത്. ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന് താരം മിയു ഇമായിയെ 9-1ന് വീഴ്ത്തിയാണ് നവജോത് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലിലെത്തിയ മറ്റൊരു താരം വിനേഷ് ഫോഗടിന് വെള്ളി. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഫൈനല്‍ പോരാട്ടത്തില്‍ ചൈനയുടെ ചുന്‍ ലീയോട് പരാജയപ്പെട്ടതോടെയാണ് വിനേഷിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. ഇഞ്ചോടിഞ്ച് പൊരുതിയ വിനേഷ് 2-3ന് അടിയറവ് പറഞ്ഞത്.
ഇന്ത്യയുടെ ഒളിംപിക് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക് ഏഷ്യന്‍ പോരിലും വെങ്കലം നേടി. വനിതകളുടെ 62 കിലോയിലെ മെഡല്‍ പോരാട്ടത്തില്‍ കസാഖിസ്ഥാന്‍ താരം അയുല്യം കസ്സ്യമോവയെ പരാജയപ്പെടുത്തിയാണ് വെങ്കലം നേടിയത്. സ്കോര്‍: 10-7. മറ്റൊരു വനിതാ താരം സംഗീത 59 കിലോ ഫ്രീസ്റ്റൈലില്‍ വെങ്കലം നേടി. മെഡല്‍ പോരാട്ടത്തില്‍ സംഗീത കൊറിയന്‍ താരം ജിയൂം ഉമിനെ വീഴ്ത്തിയാണ് വെങ്കലം പിടിച്ചെടുത്തത്. നേരത്തെ പുരുഷ വിഭാഗത്തില്‍ ഹര്‍പ്രീത് സിങ്, രാജേന്ദ്ര കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഇതോടെ ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം ഒരോ സ്വര്‍ണം വെള്ളിയും നാല് വെങ്കലവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."