HOME
DETAILS

മസ്തിഷ്‌കം ജീവല്‍പ്രവര്‍ത്തനങ്ങളുടെ കാതല്‍

  
backup
March 02 2018 | 19:03 PM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


നാഡീ വ്യവസ്ഥയിലെ പ്രധാനഭാഗമാണ് മസ്തിഷ്‌കം അഥവാ തലച്ചോറ്. ജീവികളില്‍ എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. അസ്ഥി നിര്‍മിതമായ കപാലത്തിനുള്ളിലാണ് മസ്തിഷ്‌കം സ്ഥിതി ചെയ്യുന്നത്. കപാലത്തെ കൂടാതെ മസ്തിഷ്‌കത്തെ പൊതിഞ്ഞ് മൂന്ന് സ്തരപാളികളുമുണ്ട്.
ഇവയെ മെനിഞ്ചസ് എന്നു പറയുന്നു. തലച്ചോറിനെ സംരക്ഷിക്കുക, അതിലെ ലോമികകളില്‍ നിന്ന് മസ്തിഷ്‌ക്ക കലകള്‍ക്ക് പോഷണവും ഓക്‌സിജനും എത്തിക്കുക തുടങ്ങിയവയാണ് മെനിഞ്ചസിന്റെ ധര്‍മം. ഇതിന്റെ അകത്തെ പാളികള്‍ക്കിടയില്‍ സെറിബ്രോസ്‌പൈനല്‍ ദ്രവം നിറഞ്ഞിരിക്കുന്നു. മസ്തിഷ്‌കത്തിലെ രക്ത ലോമികകളില്‍ നിന്നാണ് ഇത് രൂപപ്പെടുന്നത്. സെറിബ്രോസ്‌പൈനല്‍ ദ്രവം തിരികെ രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു. ഇങ്ങനെ മസ്തിഷ്‌ക കലകള്‍ക്ക് ഓക്‌സിജനും പോഷണവും ലഭിക്കുകയും മസ്തിഷ്‌ക കലകളില്‍ നിന്ന് മലിന പദാര്‍ഥങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. മസ്തിഷ്‌കത്തെ ബാഹ്യക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സെറിബ്രോസ്‌പൈനല്‍ ദ്രവം കാരണമാകുന്നു.

 

പ്രധാനഭാഗങ്ങള്‍

സെറിബ്രം - മസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ ഭാഗമാണിത്. ഇതിന്റെ ഉപരിതലത്തില്‍ ധാരാളം മടക്കുകളും ചുളിവുകളും കാണപ്പെടുന്നു. സെറിബ്രം രണ്ട് അര്‍ധ ഗോളങ്ങളായും കാണപ്പെടുന്നു. ഈ അര്‍ധ ഗോളങ്ങളുടെ ചുവട്ടില്‍ കോര്‍പസ് കലോസം എന്ന നാഡീപാളികൊണ്ട് ബന്ധിച്ചിരിക്കുന്നു.
സെറിബെല്ലം - സെറിബ്രത്തിന് താഴെ രണ്ട് ദളങ്ങളായി സെറിബെല്ലം കാണപ്പെടുന്നു. ഇതിന്റെ ഉപരിതലം ചാലുകളായാണ് കാണപ്പെടുന്നത്.
മെഡുല്ല ഒബ്ലാംഗേറ്റ - മസ്തിഷ്‌കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗം. ഇതിന്റെ തുടര്‍ച്ചയാണ് സുഷുമ്‌ന.
സുഷുമ്‌ന - നട്ടെല്ലിനുള്ളിലായിട്ടാണ് സുഷുമ്‌ന കാണപ്പെടുന്നത്. സുഷുമ്‌നയുടെ മധ്യഭാഗത്തായി സെന്‍ട്രല്‍ കനാലുണ്ട്. ഇതില്‍ സെറിബ്രോ സ്‌പൈനല്‍ ദ്രവം നിറഞ്ഞിരിക്കുന്നു.

 

മസ്തിഷ്‌കത്തിന്റെ ധര്‍മങ്ങള്‍

സെറിബ്രം - ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം, കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം, ചൂട് എന്നിവയെപ്പറ്റി ബോധം ഉളവാക്കുന്നു.
സെറിബെല്ലം - ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നു. ആവശ്യമായ ആവേഗങ്ങള്‍ സെറിബ്രത്തില്‍ എത്തിക്കുന്നു.
മെഡുല്ല ഒബ്ലോംഗേറ്റ - ഹൃദയ സ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.
തലാമസ് - നിദ്രാവേളയില്‍ സെറിബ്രത്തിലേക്കുള്ള മിക്ക ആവേഗങ്ങളേയും തടയുന്നു. വേദന സംഹാരികള്‍ പ്രവര്‍ത്തിച്ച് സെറിബ്രത്തിലേക്ക് വേദനയുടെ ആവേഗങ്ങള്‍ പോകുന്നത് തടയുന്നു.
ഹൈപ്പോതലാമസ് - വിശപ്പ്, ദാഹം, ലൈംഗികാസക്തി, എന്നിവയുണ്ടാക്കുന്നു. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
പോണ്‍സ് - സെറിബെല്ലം, സുഷുമ്‌ന, മസ്തിഷ്‌കത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയിലേക്കും അവയില്‍ നിന്നും ആവേഗങ്ങളുടെ പുനപ്രസരണകേന്ദ്രം.
കോര്‍പ്പസ് കലോസം - എന്ന നാഡീകല ഇടത്- വലത് അര്‍ധ ഗോളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

 

സുഷുമ്‌നയുടെ ധര്‍മങ്ങള്‍

  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ആവേഗങ്ങളെ മസ്തിഷ്‌കത്തില്‍ എത്തിക്കുക.
  • മസ്തിഷ്‌കത്തില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിച്ച് സുഷുമ്‌നാ നാഡികളിലൂടെ കടത്തിവിടുക.
  • മസ്തിഷ്‌കവും സുഷുമ്‌നയുമാണ് ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്.
  • നാഡീ വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളായ മസ്തിഷ്‌കവും സുഷുമ്‌നയും ചേര്‍ന്നതാണ് കേന്ദ്രനാഡീവ്യവസ്ഥ.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  24 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  24 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  24 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  24 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  24 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  24 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  24 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago