HOME
DETAILS
MAL
അര്‍ബുദ ചികിത്സ: ഇന്ത്യന്‍ വംശജന് ഏഴു കോടിയുടെ ഗ്രാന്റ്
backup
March 02 2018 | 20:03 PM
ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യന്‍ വംശജന് ഏഴു കോടിയുടെ ഗ്രാന്റ്. ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കെമിക്കന്‍ ആന്‍ഡ് ബയോ മോളിക്കുലാര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായ നവീന്‍ വരദരാജനാണ് ടെക്സാസ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്റ് ലഭിച്ചത്.
11,74,420 ഡോളര്‍(ഏകദേശം 7.65 കോടി രൂപ) ആണ് ഗ്രാന്റ് തുക. അര്‍ബുദ ചികിത്സയുടെ ഭാഗമായ ടി-സെല്‍ ഇമ്മ്യൂണോ തെറാപ്പിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ പഠനത്തിനാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. മറ്റൊരു ഗവേഷകനായ സങ്ഹ്യൂക്ക് ചുങ്ങിന് 5.29 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബയോ കെമിസ്ട്രി അസോഷ്യേറ്റ് പ്രൊഫസറാണ് ചുങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."