HOME
DETAILS

ബഹ്‌റൈനിലെ പ്രവാസി മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

  
backup
March 03 2018 | 02:03 AM

bahrain-pravasi-thilakan-death-controversy-social-media-son-vysakh-news-12563

മനാമ: ബഹ്‌റൈനിലെ മലയാളി ഫുട്ബാള്‍ പരിശീലകന്റെ തിരോധാനത്തിലും തുടര്‍ന്നുള്ള മരണത്തിലും ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.

കണ്ണൂര്‍ പയ്യമ്പലം സ്വദേശി ഒ കെ തിലകന്റെ തിരോധാനത്തിലും തുടര്‍ന്ന് 24 ദിവസങ്ങള്‍ക്കു ശേഷം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയുണ്ടെന്നാരോപിച്ചാണ് തിലകന്റെ വീട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ എംബസിയിലെത്തി സംസ്‌കാര ചടങ്ങുകള്‍ക്ക് സാവകാശം തേടിയിരിക്കുകയാണ്.

എംബസി ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം തിലകന്റെ മകന്‍ വൈശാഖിനെ ബഹ്‌റൈനിലെത്തിക്കാനും സംഭവത്തെ കുറിച്ചുള്ള ദുരൂഹത നീക്കാനാവശ്യമായ സഹായങ്ങളെല്ലാം ചെയ്യാനും ധാരണയായിട്ടുള്ളതായി കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.

2016 മുതല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ ഫുട്‌ബോള്‍ പരിശീലകനായി ജോലി ചെയ്തിരുന്ന ടൈറ്റാനിയന്‍ തിലകന്‍(60) എന്ന .ഒ.കെ. തിലകന്റെ തിരോധാനം സംഭവിച്ചത് ഫെബ്രുവരി 4ന് ആയിരുന്നു.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച, ഹിദ്ദ് പ്രവിശ്യയിലെ പാലത്തിനടിയില്‍ കയറില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് (സി.പി.ആര്‍) ഉപയോഗിച്ചാണ് മരണപ്പെട്ടത് തിലകന്‍ തന്നെയാണെന്ന് ഉറപ്പിച്ചത്.


Also Read: ബഹ്‌റൈനില്‍ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഉടനെ പൊലിസ് എത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് അഛന്റെ മരണം ആത്മ ഹത്യയാണെന്ന് കരുതുന്നില്ലെന്ന് മകള്‍ ദര്‍ശന വ്യക്തമാക്കിയത്. ദര്‍ശനയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കൂടാതെ തങ്ങളുടെ അഛന്‍ ആത്മഹത്യ ചെയ്യില്ലെന്നും അഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമുള്ള മകന്‍ വൈശാഖിന്റെ അഭ്യര്‍ഥനയും ഇവിടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് മരണത്തില്‍ കുടുംബത്തിന്റെ ആശങ്കയും സംശയവും ദൂരീകരിക്കുന്നതുവരെ സംസ്‌കരണവും അനന്തര നടപടികളും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂരിന്‍രെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം ഇന്ത്യന്‍ എംബസിയിലെത്തിയത്.

സാമൂഹ്യ പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, ഐ.സി.ആര്‍.എഫ് അംഗം സുധീര്‍ തിരുനിലത്ത്, ധനേഷ്, തിലകന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ലതീഷ് ഭരതന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Also Read: കണ്ണൂര്‍ സ്വദേശിയെ ബഹ്‌റൈനില്‍ കാണാനില്ലെന്ന് പരാതി

ഇതേ തുടര്‍ന്നാണ് വൈശാഖ് ബഹ്‌റൈനിലെത്തുന്നതു വരെ അനന്തര നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി്.

കുടുംബത്തിന്റെ സംശയങ്ങള്‍ തീര്‍ക്കാനാവശ്യമായ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുമെന്ന് സുബൈര്‍ കണ്ണൂരും പറഞ്ഞു.

തിലകന്റെ മരണത്തെ കുറിച്ച് കുടുംബത്തിനും പ്രവാസികള്‍ക്കുമുള്ള സംശയങ്ങള്‍ തീര്‍ത്തിട്ടു മാത്രമേ മരണാനന്തര നടപടികളിലേക്ക് കടക്കാവൂ എന്ന് ഇവിടെയുള്ള മിക്ക സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹ്‌റൈനിലെ മികച്ച ഫുട്‌ബോള്‍ പരിശീലകനും നാട്ടിലെ ടൈറ്റാനിയം സംസ്ഥാന അംഗവുമായ തിലകന്റെ അപ്രതീക്ഷിത തിരോധാനവും വേര്‍പാടും പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. തിലകനുമായി അടുത്തു പരിചയപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹത്തെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ..

ബഹ്‌റൈന്‍ കെ.എം.സി.സി, ബഹ്‌റൈന്‍ കേരളീയ സമാജം, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ വിവിധ ദിവസങ്ങളിലായി തിലകന്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  23 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  39 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago