നഴ്‌സുമാരുടെ സമരം: യു.എന്‍.എയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: അടിസ്ഥാനശമ്പളം 20,000 രൂപയാക്കി ഉയര്‍ത്തിയ നടപടി ആശുപത്രി മാനേജ്‌മെന്റുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാല അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നഴ്‌സസ് അസോസിയേഷനായ യു.എന്‍.എയുമായി ഇന്ന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തൊഴില്‍ഭവനില്‍ വച്ച് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതിയിലാണ് ചര്‍ച്ച.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതലാണ് അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ശമ്പളവര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് അഞ്ചുമുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ ആശുപത്രി ഉടമകള്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പണിമുടക്ക് കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് ആറാം തിയ്യതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."