വയനാട്ടില്‍ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ആദ്യ അപകടം കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണുണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.
[caption id="attachment_494221" align="alignnone" width="620"] കൊളഗപ്പാറ വാഹനാപകടം [/caption]
കാസര്‍കോട് സ്വദേശികളായ അമാന്‍ (നാല്), നബീല്‍ (30) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരില്‍ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേരെ ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വയനാട് ജില്ലയിലെ സ്ഥിരം അപകടമേഖലയാണ് കൊളഗപ്പാറ.
[caption id="attachment_494222" align="alignnone" width="620"] മീനങ്ങാടിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട രാഹുല്‍ [/caption]
രണ്ടാമത്തെ അപകടം നടന്നത് മീനങ്ങാടി 54ല്‍ ആണ്. രാവിലെ 9.30 ഓടെയാണ് ഇവിടെ അപകടം നടന്നത്. ബൈക്ക് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. മീനങ്ങാടി അത്തിനിലം രാജന്റെ മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രാഹുല്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."