രാഷ്ട്രീയ അക്രമങ്ങള്‍; ഭരണപക്ഷത്തിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഭരണപക്ഷത്തിന് വലിയ പങ്കുണ്ടെന്ന് എന്‍.ജി.ഒ റിപ്പോര്‍ട്ട്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ പി. സദാശിവത്തിന് സമര്‍പ്പിച്ചു.
ജമ്മുകശ്മിര്‍ ഹൈക്കോടതിയിലെ മുന്‍ചീഫ് ജസ്റ്റിസ് പി.സി പട്ടേലിന്റെ നേതൃത്വത്തില്‍ ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ.ടി.ഡി ദോഗ്ര, ഛത്തീസ്ഗഡ് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ ഗോപകുമാര്‍ പിള്ള, ഗുജറാത്തില്‍ നിന്നുള്ള പ്രഭാകുമാരി, സാമൂഹ്യപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് ദേവ് എന്നിവരടങ്ങിയ സംഘം കഴിഞ്ഞ മാസം കണ്ണൂര്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രാഷ്ട്രീയ അക്രമങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തണമെന്ന് ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."