HOME
DETAILS
MAL
ശുഹൈബ് വധം: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍വാങ്ങും
backup
March 03 2018 | 20:03 PM
മട്ടന്നൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ റിമാന്‍ഡിലുള്ള മറ്റ് പ്രതികളെയും അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള തെരൂര്‍ പാലയാട് സ്വദേശി അസ്കര്‍ (26), മുടക്കോഴിയിലെ ജിതിന് (23) എന്നിവരെയും തില്ലങ്കേരി ആലയാട് സ്വദേശി അന്‍വര്‍ സാദത്ത് (23 ), അഖില്‍ (24) എന്നിവരെയുമാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുക.
ഇതുവരെ ഒന്‍പത് പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരെയും ആസൂത്രണത്തിനും സഹായികളുമായ അഞ്ചുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇനി അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് പൊലിസ് നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."