മധുവിന്റെ മൃതദേഹം കാണാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നത് അപമാനകരമെന്ന്
തൃശൂര്‍: തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹം മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജില്‍ ഉണ്ടായിട്ടും കാണാന്‍ തയാറാകാതിരുന്നത് അപമാനകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്.
തൃശൂര്‍ ഡി.സി.സി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സമ്മേളനത്തിനിടയില്നിന്ന് മധുവിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പോകാനുള്ള മര്യാദ മുഖ്യമന്ത്രി കാണിക്കേണ്ടതായിരുന്നു. മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട ശുഹൈബിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് കുറ്റബോധത്താലാണ്.
ശുഹൈബിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. കോണ്‍ഗ്രസ് അതിനുവേണ്ടി അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേസുമായി ബന്ധപ്പെട്ട ഒരു പ്രതി മുഖ്യമന്ത്രിക്കൊപ്പവും മറ്റൊരാള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനൊപ്പവുമാണ് സെല്‍ഫിയെടുത്തത്. തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിയെ തള്ളിമാറ്റിയ പിണറായിക്കൊപ്പമാണ് കേസിലെ പ്രതികള്‍ സെല്‍ഫിയെടുത്തത് എന്നത് പിണറായിയും പ്രതികളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."