HOME
DETAILS
MAL
വയോധികയെ പൂട്ടിയിട്ട സംഭവം: വനിതാ കമ്മിഷന് കേസെടുത്തു
backup
March 04 2018 | 02:03 AM
കൊച്ചി: എറണാകുളം ജില്ലയിലെ പോത്താനിക്കാട്ട് വയോധികയെ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതിലും ഐരാപുരത്ത് സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനികളെ സഹപാഠികള്‍ അപമാനിച്ചതിലും വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു.
പല്ലാരി മംഗലം കൂവള്ളൂര്‍ നത്തുകണ്ണിയിലാണ് 80 വയസുള്ള ബ്രിജിതിനെ വീട്ടില്‍ പൂട്ടിയിട്ടിരുന്നത്.
വിവാഹിതരായ മകനും മകളും വേറെ വീടുകളിലാണ് താമസം. കഴിഞ്ഞ ദിവസം പൊലിസ് മകളെ വിളിച്ചുവരുത്തി വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ ആര്.ഡി.ഒ ഇടപെട്ട് ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശിച്ചു. ഹോളി ആഘോഷിച്ച പെണ്‍കുട്ടികളെയാണ് ഐരാപുരത്ത് സഹപാഠികള്‍ അപമാനിച്ചത്. സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."