HOME
DETAILS

പശ്ചിമഘട്ടത്തിനായുള്ള പോരാട്ടം ഇനി ഗുജറാത്തില്‍ കേന്ദ്രീകരിക്കും: മേധാ പട്കര്‍

  
backup
March 04 2018 | 02:03 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa


കൊച്ചി: പശ്ചിമഘട്ടത്തിനു വേണ്ടിയുള്ള പോരാട്ടം ഇനി ഗുജറാത്തില്‍ കേന്ദ്രീകരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.
പശ്ചിമഘട്ട സംരക്ഷണ യാത്രയുടെ 30-ാം വാര്‍ഷികവും ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ അന്തര്‍ദേശീയ പ്രചാരണ പരിപാടിയും എറണാകുളം മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന പ്രവൃത്തികളാണ് ഗുജറാത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. നര്‍മദ നദിയില്‍ കെട്ടിപ്പൊക്കിയ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വന്‍ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന് ആഗോള പ്രസക്തിയുണ്ടെന്നും ചില സംസ്ഥാനങ്ങളില്‍ മാത്രം സമരത്തെ തളച്ചിടരുതെന്നും മേധാ പട്കര്‍ പറഞ്ഞു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഡാമുകള്‍ പൊളിച്ച് അവയെ സ്വതന്ത്രമാക്കുമ്പോള്‍ ഇവിടെ വന്‍ ഡാമുകള്‍ കെട്ടിപ്പൊക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനും കാട് സംരക്ഷണത്തിനുമുള്ള നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാത്രമാകുന്നു. അതിരപ്പിള്ളി പ്രൊജക്ടുമായി മുന്നേട്ടു പോകാതിരിക്കുന്നത് കേരളത്തിന് ഗുണകരമാണ്. അതിരപ്പിള്ളി, പുതുവൈപ്പ് പദ്ധതികള്‍ നടപ്പാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. പ്രകൃതി സംരക്ഷണത്തിനായി സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞു.
ഗോവയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസ് മുഖ്യപ്രഭാഷണം നടത്തി. 1987ലെ പശ്ചിമഘട്ട രക്ഷാ യാത്രയില്‍ അണിനിരന്നവരെ ചടങ്ങില്‍ ആദരിച്ചു.
അതിരപ്പിള്ളി സമരപ്രവര്‍ത്തക ഗീത വാഴച്ചാല്‍, പരിസ്ഥിതി ശാസ്ത്രജ്ഞയായിരുന്ന ഡോ. ലത അനുസ്മരണം നടത്തി. വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ ക്ലോഡ് അല്‍ വാരിസ്, പാണ്ഡുരംഗ ഹെഡ്‌ഗേ, ഡോ. വൈശാലി പാട്ടീല്‍, കുമാര്‍ കലാനന്ദ്, ഹരീഷ് വാസദേവ്, ഡോ. എസ് ശങ്കര്‍, ഡോ. ജാഫര്‍ പാലോട്, ഡോ. വി.എസ് വിജയന്‍, കെ.എം സലിംകുമാര്‍, സിവിക് ചന്ദ്രന്‍, പ്രൊഫ. കുസുമം ജോസഫ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago