HOME
DETAILS

പസഫിക്കിലെ ആദിമ മനുഷ്യവാസത്തെ കുറിച്ച് വെളിച്ചം പകര്‍ന്ന് പുതിയ പഠനം

  
backup
March 04 2018 | 02:03 AM

%e0%b4%aa%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%ae-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5-2

ലണ്ടന്‍: പസഫിക് സമുദ്രതീരങ്ങളില്‍ ആദിമമനുഷ്യവാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് പഠനം. പുരാതന ഡി.എന്‍.എ റിപ്പോര്‍ട്ടുകളില്‍നിന്നാണു പുതിയ ഉള്‍ക്കാഴ്ച പകരുന്ന വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ വളരെ വൈകി മനുഷ്യവാസം ആരംഭിച്ച പ്രദേശങ്ങളിലൊന്നാണ് പസഫിക് തീരങ്ങള്‍. പസഫിക് സമുദ്രത്തിലൂടെ കി.മീറ്ററുകള്‍ ചെറുവള്ളങ്ങളില്‍ താണ്ടിയാണ് ഇവിടെ മനുഷ്യന്‍ കാലുകുത്തുകയും കുടിയേറുകയും ചെയ്തത്. ശാസ്ത്ര പരിസ്ഥിതി ജേണലായ 'നാച്വര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷന്‍ ആന്‍ഡ് കറന്റ് ബയോളജി'യിലാണു പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
പഠനത്തിന്റെ ഭാഗമായി തെക്കു പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വനുവാട്ടുവില്‍ അത്ഭുതകരമായ മനുഷ്യവൈവിധ്യമാണു കണ്ടെത്തിയത്. 1,300 കി.മീറ്റര്‍ ചുറ്റളവില്‍ 80 ഉപദ്വീപുകള്‍ ചേര്‍ന്നുള്ള പ്രദേശത്ത് അസാധാരണമാംവിധമുള്ള പലതരം ഭാഷകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചെറിയ ദ്വീപില്‍ മാത്രം 130 ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണു വിവരം.
ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡേവിഡ് റീച്ചിന്റെ നേതൃത്വത്തിലാണ് പുരാതന ഡി.എന്‍.എകള്‍ പരിശോധിച്ചുള്ള പഠനം നടന്നത്. പസഫിക്കിലെ വിദൂര ഉപദ്വീപുകളിലേക്കുള്ള പ്രവേശനമാര്‍ഗമായിരുന്നു വനുവാട്ടുവെന്ന് റീച്ച് പറഞ്ഞു. 3,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തായ്‌വാനില്‍നിന്നുള്ള മനുഷ്യസംഘമാണ് ആദ്യമായി ഇവിടെ കാലുകുത്തിയത്. വളരെ പ്രഗത്ഭരായ കടല്‍യാത്രികരായിരുന്നു ഇവരെന്ന് പഠനത്തില്‍ പറയുന്നു.
വനുവാട്ടുവിലെ 150 വര്‍ഷം മുന്‍പു വരെയുള്ള മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണു സംഘം ഡി.എന്‍.എ ശേഖരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago