തെലങ്കാന രാഷ്ട്രസമിതി ബി.ജെ.പിയിലേക്കെന്ന് ജെയ്പാല്‍ റെഡ്ഡി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയായ ടി.ആര്‍.എസ്(തെലുങ്കാന രാഷ്ട്ര സമിതി) ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ ബി.ജെ.പിയിലേക്ക് ചേക്കേറിയേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെയ്പാല്‍ റെഡ്ഡി. ബി.ജെ.പിയില്‍ പോകുകയല്ലാതെ ചന്ദ്രശേഖര റാവുവിന് മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രശേഖര റാവുവിനെ ഒരിക്കലും ഒരു മതേതര വാദിയെന്ന് വിളിക്കാനാകില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബി.ജെ.പിക്കൊപ്പം പോകാന്‍ ആഗ്രഹിച്ച ആളാണ്. എന്നാല്‍ തെലുഗുദേശം പാര്‍ട്ടിയുമായി യോജിക്കാനാണ് ബി.ജെ.പി തയാറായത്. തന്റെ അഭിപ്രായത്തില്‍ 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ അദ്ദേഹം ബി.ജെ.പിയില്‍ പോകുമെന്നാണ്.
ചന്ദ്രശേഖര റാവുവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കോണ്‍ഗ്രസുമായി യോജിക്കാനാകില്ല, കാരണം രണ്ട് പാര്‍ട്ടികളും തെലങ്കാനയില്‍ ശക്തമായി മത്സരിക്കുന്ന പാര്‍ട്ടികളാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഏക മാര്‍ഗം ബി.ജെ.പിയിലേക്ക് പോകുകയെന്നതാണ്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള ചന്ദ്രശേഖര റാവുവിന്റെ പരാമര്‍ശത്തിനെതിരേയും ജെയ്പാല്‍ റെഡ്ഡി വിമര്‍ശിച്ചു. ബി.ജെ.പിയുമായി കൂട്ടുചേരുന്നതിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത്. മോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിച്ച നേതാവുകൂടിയാണ് ചന്ദ്രശേഖര റാവുവെന്നും ജെയ്പാല്‍ റെഡ്ഡി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."