ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: 2021 കഴിഞ്ഞാല്‍ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബംഗാളിന് പുറമേ ത്രിപുരയിലും സി.പി.എം തകര്‍ന്നടിഞ്ഞു. ഇനി അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഈ ഭരണത്തോടെ കേരളത്തിലും സി.പി .എമ്മിന്റെ അന്ത്യം കുറിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങള്‍ പുച്ഛത്തോടെയാണ് തള്ളുന്നത്. ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.
ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുഖ്യ ശത്രുവായി ബി.ജെ.പി മാറിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്ന സി.പി.എം എങ്ങനെയാണ് ഇനി ഇന്ത്യയില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."