ബി.ജെ.പിക്കെതിരേ വിശാല മതേതര സഖ്യം അനിവാര്യം: സി.പി.ഐ
മലപ്പുറം: ത്രിപുരയില്‍ സി.പി.എമ്മിന്റെ പരാജയത്തോടെ വിശാല മതേതര സഖ്യം അനിവാര്യമാണെന്ന് സി.പി.ഐ കേന്ദ്ര നേതാക്കള്‍.
ബി.ജെ.പിയെ തകര്‍ക്കുന്നതിന് വിശാല സഖ്യം അനിവാര്യമാണെന്നും ഇത് സംബന്ധിച്ച് സി.പി.ഐ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയും, സെക്രട്ടറി ഡി. രാജയും വ്യക്തമാക്കി.
മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ത്രിപുരയില്‍ രണ്ട് പതിറ്റാണ്ടോളം അധികാരത്തിലിരുന്ന സര്‍ക്കാറിനെ ബി.ജെ.പി കേന്ദ്രത്തിലെ അധികാരവും പണവുമുപയോഗിച്ചാണ് അട്ടിമറിച്ചത്.
ആര്‍.എസ്.എസിനെയും വര്‍ഗീയതയെയും ഇതിന് ഉപകരണങ്ങളാക്കുകയും ചെയ്തു. വ്യാപകമായി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയെന്നും സുധാകര റെഡ്ഡിയും ഡി. രാജയും ആരോപിച്ചു. ത്രിപുരയിലടക്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പിടിമുറുക്കുന്നതിനെ ഗൗരവമായി കാണുകയും വിലയിരുത്തലുകളുണ്ടാവുകയും വേണം. ജനങ്ങളോടുള്ള ബന്ധം, തെരഞ്ഞെടുപ്പ് തന്ത്രം എന്നിവയിലെല്ലാം പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുക്കിപ്പണി വേണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം മതേതര സഖ്യത്തിന് മാത്രമേ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി പരാജയപ്പെടുത്താന്‍ സാധിക്കൂ എന്നും ദേശീയതലത്തിലുള്ള പാര്‍ട്ടികള്‍ക്കൊപ്പം പ്രാദേശിക കക്ഷികളെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."