ജിഷ വധക്കേസ് വെല്ലുവിളി: ഡിജിപി
തിരുവനന്തപുരം: ലോകനാഥ് ബെഹ്റ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയില്‍ ഉന്നിയ വികസനം നടപ്പാക്കുമെന്നും
ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലിസ് മേധാവി പറഞ്ഞു.
ജിഷ വധക്കേസ് വെല്ലുവിളിയാണ്. കേരളാ പൊലിസിനെ ഒന്നാമതെത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. നാളെ പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെത്താന്‍ ജോമോന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം പുതിയ ചില വിവരങ്ങള്‍ പുറത്തുവരുമെന്നും ഡിജിപി പറഞ്ഞു.
സിബിഐ മാതൃകയില്‍ ഉള്ള ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നുമെന്നും ബെഹ്റ പറഞ്ഞു.
നേരത്തെ ഡിജിപിയായി ബെഹ്റയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു.
ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്.
വിവാദങ്ങള്‍ക്കിടെയാണ് ബെഹ്റ സ്ഥാനമേല്‍ക്കുന്നത്. ഒഡീഷ സ്വദേശിയായ ബെഹ്റ 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2021 വരെ ബെഹ്റയ്ക്കു സര്‍വീസുണ്ട്.
അതിനിടെ ഡിജിപി സ്ഥാനമൊഴിഞ്ഞ് അവധിയില്‍പോയ ടി.പി സെന്‍കുമാര്‍ തന്റെ അവധി നീട്ടി. പത്തു ദിവസത്തേക്കു കൂടിയാണ് അവധി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."