ത്രിപുരയിലെ ജനങ്ങള്‍ മോചിതരായി: കുമ്മനം
തിരുവനന്തപുരം: കാല്‍നൂറ്റാണ്ടുകാലം ത്രിപുര ഭരണം അടക്കിവാണ സി.പി.എം ജനങ്ങളെ വെറും അടിമകളായാണ് കണക്കാക്കിയത്. അതില്‍നിന്നും മോചനം നേടാനുള്ള ആദ്യ അവസരം തന്നെ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
വികസനം തിരിഞ്ഞുനോക്കാത്ത സംസ്ഥാനമായി ത്രിപുരയെ സി.പി.എം മാറ്റി. മതിയായ വിദ്യാലയങ്ങളോ ആശുപത്രികളോ അടിസ്ഥാനസൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ മാര്‍ക്‌സിസ്റ്റ് ഭരണത്തിനായിട്ടില്ല. കേന്ദ്രവിഹിതം ശരിയാംവണ്ണം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് അപ്രസക്തമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ്. മാറിമാറി ഭരണം പങ്കിട്ടെടുത്ത് ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും മാറ്റി പുതിയൊരു ശക്തിയാക്കി ബി.ജെ.പിയെ ജയിപ്പിക്കാന്‍ കേരളത്തിനും സാധിക്കുമെന്നാണ് ത്രിപുര നല്‍കുന്ന പാഠമെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."