HOME
DETAILS
MAL
ഉശിരുള്ള പെണ്ണ്
backup
March 04 2018 | 03:03 AM
തെരുവിന്‍ വിജനവീഥികളില്‍
ഭീതിതമാം രാവുകളില്‍
പുതച്ചുമൂടാതെ
ഏകയായി
ഭയമേതുമില്ലാതെ
സംഭ്രമമുണ്ടാക്കാനാളില്ലാതെ അവള്‍...
തുടുത്ത അഴകുള്ളവള്‍
ഉണങ്ങി ശുഷ്‌കിച്ചവള്‍
നീണ്ടുനിവര്‍ന്ന മിഴിയുള്ളവള്‍
അഭിവാദ്യം ചെയ്യാന്‍ സേനയുള്ളവള്‍
ഓടിയൊളിക്കാത്തവള്‍
സംഹാരതാണ്ഡവമാടാന്‍
സഹചരന്മാരുള്ളവള്‍...
ബലാല്‍ക്കാരത്തിനിരയാവാത്തവള്‍
ഗര്‍ഭപാത്രം നഖമുനയില്‍
വ്രണപ്പെടാത്തവള്‍
കരഞ്ഞുകാലുപിടിക്കാത്തവള്‍
മാനത്തിന്
ജീവന്
അലമുറയിടാത്തവള്‍...
സ്വതന്ത്രരാജ്യം കണ്ട
ഒരേയൊരു ഉശിരുള്ള പെണ്ണ്
ഗോമാതാവ്...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."