മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം: ഓണ്‍ലൈനായി പരാതി നല്‍കാം
ജിദ്ദ: ഈ മാസം ആറു മുതല്‍ മൊബൈല്‍ കടകളിലെ ജീവനക്കാരില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ഓണ്‍ലൈനായി പരാതി നല്‍കാമെന്ന് തൊഴില്‍ വകുപ്പ്.
ഈ മാസം മുതല്‍ കടകളില്‍ പകുതി ശതമാനം സ്വദേശികളായിരിക്കണമെന്ന് തൊഴില്‍ വകുപ്പ് നിരവധി തവണ മൂന്നറിയിപ്പ് നല്‍കിയിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം മൊബൈല്‍ കടകളില്‍ വില്‍പനയും അറ്റകുറ്റപ്പണികളും നടത്തുന്ന മുഴുവന്‍ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നും ഉത്തരവിലുണ്ട്. സെപ്തംബറിലാണ് അന്തിമമായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.
ഈ മാസം മുതല്‍ ജീവനക്കാരെയും നിയമിക്കണം. ഈ ഉത്തരവ് ലംഘിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ആണ് അധികൃതരുടെ പുതിയ നീക്കം.
മൊബൈല്‍ കടകളില്‍ ജോലിക്ക് സ്വദേശികളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി വകുപ്പ് സംഘടിപ്പിച്ച പരിശീലനത്തില്‍ 75 ശതമാനം പേര്‍ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
20 ശതമാനം പേര്‍ വില്‍പന കസ്റ്റമര്‍ കെയര്‍ എന്നീ വിഭാഗങ്ങളിലാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."