HOME
DETAILS
MAL
കുമ്പളയില്‍ വീട് കുത്തിതുറന്ന് 42 പവന് സ്വര്‍ണ്ണം കവര്‍ന്നു
backup
March 04 2018 | 08:03 AM
കുമ്പള (കാസര്‍കോട്): കുമ്പള കളത്തൂര്‍ പള്ളത്തിനടുത്തെ കെ.എം. താഹിറയുടെ വീട്ടില്‍ നിന്നും നാല്‍പ്പത്തി രണ്ട് പവന് സ്വര്‍ണ്ണാഭരണവും മുപ്പത്തി അയ്യായിരം രൂപയും മോഷണം പോയി. ഏകദേശം ഒന്‍പത് ലക്ഷത്തോളം രൂപ വില വരും. ഇന്നലെ രാത്രി ഏട്ടരയ്ക്ക് രണ്ട് മക്കളേയും കൊണ്ട് വീട് പൂട്ടി കളത്തൂരിലെ ഒരു പള്ളിയില്‍ മത പ്രഭാഷണത്തിനു പോയ നേരത്താണ് മോഷണം നടന്നത്. പരിപാടി കഴിഞ്ഞ് രാത്രി 12.ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കിടപ്പുമുറിയിലെ കട്ടിലിന് അടിയിലായി ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നാണ് പ്രാഥമിക നിഗമനം. താഹിറയുടെ ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫ് വിദേശത്താണ്. പൊലിസും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."