സാമ്പത്തിക വര്‍ഷം അവസാനത്തിലേക്ക്
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ആഴ്ചകളിലേക്ക് കടന്നിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ 3581.96 കോടി രൂപയുടെ പദ്ധതികള്‍ ചെലവഴിക്കാന്‍ ഇനിയും ബാക്കി.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ആകെ 6194.65 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനായി തയാറാക്കിയത്.എന്നാല്‍ 2612.96 കോടിയുടെ പദ്ധതികളാണ് ഇന്നലെ വരെ പൂര്‍ത്തിയായത്.പുതുവര്‍ഷ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെയും,അവസാന ലാപ്പിലേക്ക് നീങ്ങിയ പദ്ധതി പൂര്‍ത്തീകരണത്തിന്റെയും തിരക്കിലാണിപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍.ഇതുവരെ തുക ചെലവഴിച്ചത് പരിഗണിച്ചാല്‍ 57.82 ശതമാനം പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്.ട്രഷറികളില്‍ 6420 പദ്ധതികളുടെ 3765.54 കോടിയുടെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങളാണ് പദ്ധതി നിര്‍വ്വഹണത്തില്‍ നടത്തിയത്.ആയതിനാല്‍ പതിവിലും വേഗത്തില്‍ പദ്ധതി നടത്താനായിരുന്നു.ഇതനുസരിച്ച് മാര്‍ച്ചിന് മുമ്പ് 90 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.ഇതനുസരിച്ച് പ്രവര്‍ത്തികളെ കുറിച്ച് സര്‍ക്കാര്‍ ഇടക്കിടെ റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനിടയിലാണ് ജൂലൈയില്‍ ജി.എസ്.ടി നടപ്പിലാക്കിയത് പദ്ധതി നടത്തിപ്പുകളെ അവതാളത്തിലാക്കിയത്.
ജി.എസ്.ടി രജിസ്‌ട്രേഷനും,ഉയര്‍ന്ന നികുതി പരിധിയുമെല്ലാം കരാറുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കരാറുകാരെ പിന്തിരിപ്പിച്ചു.ഇതിനിടയില്‍ വന്ന ട്രഷറി നിയന്ത്രണവും വന്നത് ഏറ്റെടുത്ത കരാറുകളും സമയബന്ധിതമായി മുന്നേറിയില്ല.അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാരെ പിറകോട്ടടിച്ചു.
ഇതോടെയാണ് പദ്ധതി പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കാനാവാതെ വന്നത്.എന്നാല്‍ തൊട്ടുമുമ്പുളള സാമ്പത്തിക വര്‍ഷം 29.51 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായത്.തദ്ദേശ ഭരണ സ്ഥാപന ബജറ്റും വാര്‍ഷിക പദ്ധതിയും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018-19 വാര്‍ഷിക പദ്ധതിയ്ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഇതിനായി ഗ്രാമസഭകള്‍ ആരംഭിച്ച് വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടുന്ന തിരക്കിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."