HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍ശ്രീധരന്‍ പിള്ള തന്നെ; കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും

  
backup
March 05 2018 | 01:03 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-2



തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ള തന്നെ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന സമിതിയില്‍ ശ്രീധരന്‍ പിള്ളയുടെ പേര് മാത്രമാണ് ചര്‍ച്ച ചെയ്ത് കേന്ദ്ര നേതൃത്വത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പിസമൊന്നും പ്രശ്‌നമായില്ല. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി ബി.ജെ.പി പാര്‍ലമെന്ററി സമിതി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കൂടിയശേഷം ശ്രീധരന്‍ പിള്ളയുടെ പേര് പ്രഖ്യാപിക്കുകയെന്ന ചടങ്ങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കള്‍ക്കെല്ലാം ചെങ്ങന്നൂരിലെ ഓരോ പഞ്ചായത്തിന്റെയും ചുമതല വിഭജിച്ചു നല്‍കിയിട്ടുണ്ട്. ത്രിപുരയിലെ വിജയത്തിന്റെകൂടി പശ്ചാത്തലത്തില്‍ ഉജ്വല പ്രകടനം ചെങ്ങന്നൂരില്‍ കാഴ്ചവയ്ക്കാനാകുമെന്ന ആവേശത്തിലാണ് ബി.ജെ.പി. നേതൃത്വം.
2016ലെ തെരഞ്ഞെടുപ്പിലെ പ്രകടനം ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് കരുത്തുപകരുന്നു. അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ രണ്ടാം സ്ഥാനത്തെത്തിയ പി.സി.വിഷ്ണുനാഥിന് ആകെ 44897 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ ശ്രീധരന്‍പിള്ള നേടിയതാകട്ടെ 42682 വോട്ട്. അന്ന് ചെങ്ങന്നൂരില്‍ നിലവിലെ എം.എല്‍.എ ആയിരുന്ന വിഷ്ണുനാഥും ശ്രീധരന്‍ പിള്ളയും തമ്മിലുള്ള വ്യത്യാസം 2215 വോട്ടിന്റേതുമാത്രം. നായര്‍, ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ ചെങ്ങന്നൂരില്‍ 67 ശതമാനം ഹിന്ദു വേട്ടാണുള്ളത്. അതുകൊണ്ടുതന്നെ പുതിയ സാഹചര്യത്തിലെ പോരാട്ടം മികവുറ്റതാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സി.പി.എം. സ്ഥാനാര്‍ഥിയായി സജി ചെറിയാനെയാണ് നിശ്ചയിക്കുന്നതെങ്കില്‍ മണ്ഡലത്തിലെ 24 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടിന്റെ കേന്ദ്രീകരണത്തിന് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ യു.ഡി.എഫും ബി.ജെ.പിയും രണ്ട് ഹിന്ദു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണെങ്കില്‍ 2016ല്‍ രാമചന്ദ്രന്‍നായര്‍ക്ക് അനുകൂലമായി നിന്ന ഹിന്ദു വോട്ടുകള്‍ ഇത്തവണ ശ്രീധരന്‍പിള്ളയ്ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലും ബി.ജെ.പിയിലുണ്ട്. എങ്കില്‍ കേരളത്തില്‍ തങ്ങളുടെ രണ്ടാമത്തെ നിയമസഭാ സീറ്റ് ചെങ്ങന്നൂരില്‍ നേടാമെന്നും അവര്‍ വിശ്വസിക്കുന്നു. ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇതിനകംതന്നെ ആരംഭിച്ചെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം കാരണം സി.പി.എമ്മിനും കോണ്‍ഗ്രസിനും ഇതുവരെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago